• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടുവ നിറയും വയനാട്; ചീരാലിൽ ഒരു മാസമായി കടുവ കൊന്നത് ഒൻപത് പശുക്കളെ; രാപ്പകൽ സമരം തുടരുന്നു

കടുവ നിറയും വയനാട്; ചീരാലിൽ ഒരു മാസമായി കടുവ കൊന്നത് ഒൻപത് പശുക്കളെ; രാപ്പകൽ സമരം തുടരുന്നു

പഴൂരിലെ തോട്ടമൂല ഫോറസ്റ്റ് ഫോറസ്റ്റ് സ്റ്റേഷൻ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിനു മുന്നിലാണ് രാപ്പകൽ സമരം ആരംഭിച്ചിട്ടുള്ളത്. കടുവയെ വെടിവെച്ചു കൊല്ലണം എന്നാണ് ഇവരുടെ ആവശ്യം

  • Share this:
രതീഷ് വാസുദേവൻ

സുൽത്താൻബത്തേരി താലൂക്കിലെ ചീരാൽ വില്ലേജിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ട് ഒരു മാസം പിന്നിടുന്നു. ഇത്രയും കാലത്തിനുള്ളിൽ 9 പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. അഞ്ചിലധികം പശുക്കൾക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. ഇതോടെ ചീരാൽ വില്ലേജിലെ ജനവാസ മേഖലയാകെ ഭീതിയിലാണ്.  നടപടി ആവശ്യപ്പെട്ട് പഴൂരിലെ തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനങ്ങൾ മാർച്ചും ധർണയും നടത്തിയതിനെ തുടർന്നാണ് വനം വകുപ്പ് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

വനം വകുപ്പിന്റെ ക്യാമാ ട്രാപ്പിൽ വ്യക്തമായതുപോലെ W43 എന്ന കടുവയാണിതെന്ന് വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷീരമേഖലയായ ഇവിടെ പശുവിനെ പോറ്റിയാണ് സാധാരണക്കാർ ജീവിച്ചിരുന്നത് കടുവയുടെ സാന്നിധ്യവും ആക്രമണവും പതിവായതോടെ ക്ഷീരമേഖല പ്രതിസന്ധിയിലായി.പശുവിന് പുല്ല് എടുക്കാൻ പോലും തോട്ടങ്ങളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലായി സാധാരണ ക്ഷീരകർഷകർ. സൊസൈറ്റിയിൽ പാൽ സമയത്ത് എത്തിക്കാൻ പറ്റാതെ പറ്റാതെയും കർഷകർ കുഴങ്ങി. കുട്ടികളെ സ്കൂളിലയിക്കാനും ഭയമായി. കുട്ടികൾ തിരിച്ചെത്തുന്നതും കാത്ത് രക്ഷിതാക്കൾ ഭയപ്പാടോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.

Also Read- സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ

പ്രതിഷേധസൂചകമായി ചീരാലിൽ ഹർത്താൽ ആചരിച്ചു.
കടുവയുടെ സാന്നിധ്യം തുടർന്നതിനാൽ ചീരാൽ വില്ലേജിലെ
സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന് ഒരു ലക്ഷം രൂപയും പരിക്കേറ്റ മൃഗങ്ങൾക്ക് ചികിത്സയും ഉറപ്പാക്കിയെങ്കിലും ഇതുകൊണ്ടൊന്നും സാധാരണ കർഷകരുടെ പ്രശ്നം അവസാനിച്ചിട്ടില്ല.

കടുവയെ പിടികൂടാൻ പ്രദേശത്ത് വനംവകുപ്പ് പ്രാഥമികമായ എല്ലാ പ്രവർത്തനങ്ങളും നടത്തി പട്രോളിംഗ് തുടർന്നു. കടുവ സാന്നിധ്യമുള്ള പ്രദേശത്ത് കൂടുതൽ കൂടുകൾ സ്ഥാപിച്ചു. കടുവയെ മയക്ക് വെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തിരച്ചിൽ നടത്തി. ഒരാഴ്ച എല്ലാം ശാന്തമായിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും കടുവയുടെ ആക്രമണം പതിവാകുകയായിരുന്നു.

രണ്ടുദിവസത്തിനുള്ളിൽ  5 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. തുടർന്നാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. പഴൂരിലെ തോട്ടമൂല ഫോറസ്റ്റ് ഫോറസ്റ്റ് സ്റ്റേഷൻ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിനു മുന്നിലാണ് രാപ്പകൽ സമരം ആരംഭിച്ചിട്ടുള്ളത്. കടുവയെ വെടിവെച്ചു കൊല്ലണം എന്നാണ് ഇവരുടെ ആവശ്യം.

ഇതിനിടെ തിരച്ചിൽ ശക്തമാക്കാൻ കൂടുതല്‍ സംഘത്തെ ഉപയോഗപ്പെടുത്താൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശിച്ചു. കാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തും. കൂടുതൽ ലൈവ് ക്യാമറകൾ സ്ഥാപിക്കും. നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കാനും മന്ത്രി ശശീന്ദ്രൻ ഉത്തരവ് നൽകി. തുടർന്ന് മുപ്പതോളം നൈറ്റ് വിഷൻ ക്യാമറകളും പ്രദേശത്ത് സ്ഥാപിച്ചു. കൂടുതൽ കൂടുകൾ സ്ഥാപിക്കാനും നേരത്തെ വച്ച കൂടുകൾ മാറ്റി സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാപ്പകൽ സമരം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തുടരുകയാണ്.

Also Read- Diwali | 'ദീപാവലി' എന്ന ഗ്രാമം; ശ്മശാനത്തിൽ ദീപാവലി ആഘോഷിക്കുന്ന മറ്റൊരു ഗ്രാമം

ജനങ്ങളുംസ്വത്തും ജീവനും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന വനം വകുപ്പ് മന്ത്രി പറഞ്ഞു. അതോടൊപ്പം കടുവയെ കാട്ടിലേക്ക് തുരത്താനോ സുരക്ഷിതമായ രീതിയിൽ വെടിവെച്ച് പിടികൂടാനോ ഉള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രി പറഞ്ഞു. സുൽത്താൻബത്തേരി താലൂക്കിലെ പുൽപ്പള്ളിയിലും മീനങ്ങാടിയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അനൗദ്യോഗികമായി 152 കടുവകൾ വയനാട് വന്യജീവി സങ്കേതത്തിൽ ഉണ്ടെന്നാണ് വിവരം. കടുവ സങ്കേതമായി പ്രഖ്യാപിച്ച പെരിയാറിൽ പോലും ഇത്രയും കടവുകളില്ല എന്നതാണ് യാഥാർത്ഥ്യം. എന്തായാലും കടുവ ഭീതി ഒഴിയാതെ കഴിയുകയാണ് സുൽത്താൻബത്തേരി താലൂക്കിലെ നിരവധി ഗ്രാമങ്ങൾ.
Published by:Rajesh V
First published: