ജാതി അധിക്ഷേപ വിവാദങ്ങള്‍ക്കിടെ ഡോ. സി എന്‍ വിജയകുമാരിക്ക് കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ പദവി
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ ഈ പദവിയിലേക്ക് നാമനിർദേശം ചെയ്യുന്നത്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന ഡീന്‍ ഡോ. സി എന്‍ വിജയകുമാരിക്ക് പുതിയ പദവി. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഉന്നത സമിതിയായ കേര്‍ട്ടിലേക്കാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തത്.
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ കോര്‍ട്ടിലേയ്ക്ക് നാമനിർദേശം ചെയ്യുന്നത്. നേരത്തെ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ വിജയകുമാരിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതി വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ പരമോന്നത സമിതിയായ കോര്‍ട്ടിലേയ്ക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
കേരള സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ സംസ്‌കൃതം വകുപ്പ് മേധാവിയായ സി എന്‍ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പോലീസാണ് കേസെടുത്തത്.
advertisement
ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു.
2015ല്‍ വിപിന്‍ കാര്യവട്ടം ക്യാമ്പസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നുവെന്നും പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും വിജയകുമാരി ആക്ഷേപിച്ചെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
advertisement
Summary: Dean Dr. C. N. Vijayakumari, who is facing allegations of caste abuse against a student at Kerala University, has received a new post. Vijayakumari has been nominated to COURT, the highest body of Pondicherry Central University. The President of India nominated Vijayakumari to the position.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 27, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജാതി അധിക്ഷേപ വിവാദങ്ങള്‍ക്കിടെ ഡോ. സി എന്‍ വിജയകുമാരിക്ക് കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ പദവി


