നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം; പോലീസ് അന്വേഷണം ആരംഭിക്കുന്നു

  ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം; പോലീസ് അന്വേഷണം ആരംഭിക്കുന്നു

  അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

  അനന്യ കുമാരി അലെക്‌സ്

  അനന്യ കുമാരി അലെക്‌സ്

  • Share this:
   ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസിന്റെ അന്വേഷണം ഇന്ന് തുടങ്ങും. അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.

   ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

   അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരുടെ പരിശോധനകളും ഇന്ന് നടക്കും. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

   Also read: അനന്യ അലക്സിന്റെ മരണം; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും

   കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

   2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

   ചൊവ്വാഴ്ച രാത്രിയാണ് അനന്യയെ ഫ്ളാറ്റിൽ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയ്‌ക്കൊപ്പം ഒരു സുഹ്യത്തും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.

   Summary: Police to launch probe into the death of transgender activist Anannyah Kumari Alex, who was found dead in her Kochi apartment. She had raised serious issues after undergoing gender reassignment surgery in a private hospital. Anannyah encountered health problems as the vaginal reconstruction went wrong. She is the first radio jockey from the transgender community

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:user_57
   First published:
   )}