ആ കുഞ്ഞുഹൃദയം നിരീക്ഷണത്തിൽ; ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനം ഇന്ന് വൈകുന്നേരത്തോടെ
Last Updated:
മംഗലാപുരത്തു നിന്ന് അടിയന്തര ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനം ഉണ്ടാകും.
കൊച്ചി: മംഗലാപുരത്തു നിന്ന് അടിയന്തര ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം 4.30ന് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ 24 മണിക്കൂര്‍ നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുകയാണ്.
അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കാനാണ് 15 ദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് മംഗലാപുരത്ത് നിന്ന് തിരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം 4.30ഓടെ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ 24 മണിക്കൂര്‍ നിരീക്ഷണത്തിനു വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ഹൃദയസംബന്ധമായ വിവിധ പ്രശ്‌നങ്ങളുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് വിദഗ്ദ്ധചികിത്സ നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.
advertisement
കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തിരുവനന്തപുരം വരെ എത്താന്‍ കാത്തിരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ എയര്‍ ആംബുലന്‍സ് വാങ്ങുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി ന്യൂസ് 18നോട് പറഞ്ഞു. മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത് മുതല്‍ തടസമുണ്ടാകാതിരിക്കാന്‍ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2019 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആ കുഞ്ഞുഹൃദയം നിരീക്ഷണത്തിൽ; ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനം ഇന്ന് വൈകുന്നേരത്തോടെ


