ഹസനാണ് യഥാർ‌ത്ഥ ഹീറോ; കുഞ്ഞുമായി ആംബുലൻസ് 400 കിലോമീറ്റർ ദൂരം പിന്നിട്ടത് അ‌ഞ്ചര മണിക്കൂർകൊണ്ട്

Last Updated:

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണ

കൊച്ചി: ഹൃദ്രോഗം ബാധിച്ച 15 ദിവസം പ്രായമായ കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലൻസ് അഞ്ചര മണിക്കൂർ കൊണ്ടാണ് എറണാകുളം അമൃത ആശുപത്രിയിൽ എത്തിയത്. കുഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് യാത്ര തിരിച്ചതുമുതൽ വഴിയരികിൽ കാത്തുനിന്ന സന്നദ്ധ പ്രവർത്തകരും പൊലീസും നാട്ടുകാരും എല്ലാം വാഹനത്തിന് വഴിയൊരുക്കി. എന്നാൽ ഈ ദൗത്യത്തിലെ യഥാര്‍ത്ഥ ഹീറോ ആംബുലൻസ് ഓടിച്ചിരുന്ന കാസർകോട് ഉദുമ സ്വദേശി ഹസനാണ്.
മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റർ ദൂരം അ‌ഞ്ചര മണിക്കൂർ കൊണ്ടാണ് ഹസൻ പിന്നിട്ടത്. എല്ലാവരുടെയും സഹായവും പിന്തുണയുമുള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാൻ കഴിഞ്ഞതെന്ന് അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാനായി മംഗലാപുരത്ത് നിന്നും ഹസൻ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലൻസ് ഡ്രൈവമാരുടെ കൂട്ടായ്‌മയും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യൽ മീഡിയയിലുടെ വാർത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി.
advertisement
സർക്കാർ ഇടപെട്ടതോടെ ആംബുലൻസ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പദ്ധതിയിൽ മാറ്റം വരുത്തി. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയിൽ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സർക്കാർ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ്നൽകിയതോടെ ആംബുലൻസ് അമൃതയിലേക്ക് തിരിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലൻസ് 400 കിലമീറ്റർ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.
ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബർ 10ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർസിസിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസൻ രോഗിയെ എത്തിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹസനാണ് യഥാർ‌ത്ഥ ഹീറോ; കുഞ്ഞുമായി ആംബുലൻസ് 400 കിലോമീറ്റർ ദൂരം പിന്നിട്ടത് അ‌ഞ്ചര മണിക്കൂർകൊണ്ട്
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement