കവിതാമോഷണ വിവാദം; ദീപ ഉപദേശകസ്ഥാനം രാജിവെച്ചു
Last Updated:
തൃശൂർ: കവിതാമോഷണ വിവാദത്തിൽപ്പെട്ട അധ്യാപിക ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവെച്ചു. കോളജ് യൂണിയന്‍റെ ഫൈൻ ആർട്സ് ഉപദേശക സ്ഥാനവും ദീപ നിശാന്ത് രാജിവെച്ചു. പ്രിൻസിപ്പലിന് വിശദീകരണം നൽകിയതിനു പിന്നാലെയാണ് ഉപദേശക സ്ഥാനം ദീപ രാജിവെച്ചത്.
എകെപിസിടിഎയുടെ മാഗസിനിൽ എസ് കലേഷിന്‍റെ കവിത ദീപ നിശാന്തിന്‍റെ പേരിൽ അച്ചടിച്ചു വന്നിരുന്നു. കവിതാമോഷണ വിവാദം കോളജിന്‍റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ്, പ്രിൻസിപ്പൽ ദീപയോട് വിശദീകരണം തേടിയത്. വിശദീകരണം നൽകിയ ദീപ ഉപദേശകസ്ഥാനം രാജി വെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ജാഗ്രത കുറവുണ്ടായെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ദീപ പ്രിൻസിപ്പലിന് നൽകിയ വിശദീകരണം. തന്നെ കവിതാമോഷണ വിവാദത്തിൽ കുടുക്കിയത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 7:19 PM IST


