കോഴിക്കോട്ടെ മാമി തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാമിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം
കോഴിക്കോട്ടെ വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടുരിന്റെ തിരോധനക്കേസ് സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്. മാമിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആക്ഷേപത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ ബന്ധപ്പെടുത്തി പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു.
2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും ഇടനിലക്കാരുമായി ബന്ധമുള്ള ആളായിരുന്നു മാമി. അരയിടത്തും പാലത്തെ ഓഫീസിൽ നന്നും വീട്ടിലേക്ക് തിരിച്ച മാമിയെ പിന്നീടാരും കണ്ടിട്ടില്ല. കോഴിക്കോട് നടയ്ക്കാവ് പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. കോഴിക്കോട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീട് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രകത്യേക അന്വേഷണ സംഘത്തിന് എഡിജിപി എംആർ ആജിത്ത് കുമാർ കേസ് കൈമാറുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് കേസിൽ ഒരു തുമ്പും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 05, 2024 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട്ടെ മാമി തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്