ടി എന്‍ പ്രതാപനെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റിയതിൽ പ്രതിഷേധവുമായി ധീവരസഭ
- Published by:Vishnupriya S
- news18-malayalam
Last Updated:
സമുദായാംഗത്തിന് നൽകിയ സീറ്റ് തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്ന് സംഘടന പറഞ്ഞു
തൃശൂർ: ടി എൻ പ്രതാപനെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റിയതിൽ പ്രതിഷേധവുമായി ധീവരസഭ. സമുദായാംഗത്തിന് നൽകിയ സീറ്റ് തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്നും നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെയാണ് മറ്റു ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കിയതെന്നും സംഘടന പറഞ്ഞു. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും വ്യക്തമാക്കി. സീറ്റ് വിഭജനത്തിൽ സാമുദായിക സന്തുലനങ്ങളും പാലിച്ചെന്ന കോൺഗ്രസ് അവകാശവാദം പൊള്ളത്തരമാണെന്നും ധീവരസഭ പറഞ്ഞു.
പോസ്റ്ററുകളും ചുവരെഴുത്തുകളുമായി പ്രചാരണം അടക്കം ആരംഭിച്ചിട്ടും അവസാന നിമിഷം ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് കെ.മുരളീധരനായി തൃശൂര്‍ ലോക്സഭ സീറ്റില്‍ നിന്ന് സിറ്റിങ് എംപി കൂടിയായ ടി.എന്‍ പ്രതാപന് മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തോടെയാണ് വടകരയില്‍ നിന്ന് കെ.മുരളീധരനെ തൃശൂരിലേക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത്. സ്ഥാനാര്‍ഥി മാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ടി.എന്‍ പ്രതാപന്‍റെ മറുപടി ഇങ്ങനെ. ‘ടി.എന്‍ പ്രതാപന്‍ എന്ന പേര് തൃശൂരിന്‍റെ ഹൃദയത്തിലെ വര്‍ണം വറ്റാത്ത പുസ്തകത്താളിൽ ഇനിയൊരു മയില്‍പ്പീലിയായി ഉണ്ടാകും’.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Mar 10, 2024 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടി എന്‍ പ്രതാപനെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റിയതിൽ പ്രതിഷേധവുമായി ധീവരസഭ







