'ഇനിയൊരു മയിൽപ്പീലിയായി തൃശൂരിന്‍റെ ഹൃദയത്തിലെ പുസ്തകത്താളിൽ' ടി.എന്‍ പ്രതാപന്‍
- Published by:Arun krishna
- news18-malayalam
Last Updated:
പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തോടെയാണ് വടകരയില്‍ നിന്ന് കെ.മുരളീധരനെ തൃശൂരിലേക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത്.
പോസ്റ്ററുകളും ചുവരെഴുത്തുകളുമായി പ്രചാരണം അടക്കം ആരംഭിച്ചിട്ടും അവസാന നിമിഷം ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് കെ.മുരളീധരനായി തൃശൂര്‍ ലോക്സഭ സീറ്റില്‍ നിന്ന് സിറ്റിങ് എംപി കൂടിയായ ടി.എന്‍ പ്രതാപന് മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തോടെയാണ് വടകരയില്‍ നിന്ന് കെ.മുരളീധരനെ തൃശൂരിലേക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത്.
സ്ഥാനാര്‍ഥി മാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ടി.എന്‍ പ്രതാപന്‍റെ മറുപടി ഇങ്ങനെ. 'ടി.എന്‍ പ്രതാപന്‍ എന്ന പേര് തൃശൂരിന്‍റെ ഹൃദയത്തിലെ വര്‍ണം വറ്റാത്ത പുസ്തകത്താളിൽ ഇനിയൊരു മയില്‍പ്പീലിയായി ഉണ്ടാകും'.
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് താരമണ്ഡലമായ തൃശൂരില്‍ സിറ്റിങ് എംപിയായ ടി.എന്‍ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ തൃശൂരില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും മൂന്നരലക്ഷത്തോളം പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നാടകീയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശ്ശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
പ്രതാപനെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയതായാണ് വിവരം. സ്ഥാനാർത്ഥി നിര്‍ണയത്തിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Mar 08, 2024 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനിയൊരു മയിൽപ്പീലിയായി തൃശൂരിന്‍റെ ഹൃദയത്തിലെ പുസ്തകത്താളിൽ' ടി.എന്‍ പ്രതാപന്






