ഗാന്ധിജി- മായാത്ത മുദ്രകളുടെ ഒന്നര നൂറ്റാണ്ട്
Last Updated:
ഹിംസ സര്‍വസാധാരണമായ കാലത്താണ് അഹിംസാവാദിയായ രാഷ്ട്രപിതാവിന്റെ നൂറ്റിഅന്‍പതാം ജന്മദിനമെത്തുന്നത്. അഹിംസയുടെ പാതയില്‍ പോരാട്ടങ്ങള്‍ നടത്തി വിജയം വരിച്ച ആ മഹാന്റെ ജന്‍മദിനങ്ങള്‍ രാജ്യമെമ്പാടും വളരെ വിപുലമായി രീതിയില്‍ തന്നെ ആഘോഷിക്കുന്നുണ്ട്. എന്നാല്‍ ആ ആശയങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഹിംസ പൂര്‍ണ്ണമായും ഉപേക്ഷിച്ച് അഹിംസ എന്ന ആശയത്തിലൂന്നി ജീവിതം നയിച്ച അങ്ങനെ ജീവിക്കാന്‍ ആഹ്വാനം ചെയ്ത മഹാത്മാവിന്റെ നാട്ടില്‍ മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും നല്‍കാതെ ആളുകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യജീവന് വിലയിടുന്ന അത്യന്തം അപകടകരമായ ഒരു അന്തരീക്ഷമാണ് ഇപ്പോഴുള്ളത്.
ദളിത്-ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന അതിക്രമങ്ങള്‍ക്കും ജീവന്‍ വരെയെടുക്കുന്ന ആക്രമണങ്ങള്‍ക്കും ആരെയാണ് സത്യത്തില്‍ പഴിചാരേണ്ടത്? ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുണയ്ക്കുന്ന, അത് പിന്തുടരണമെന്ന് പറയുന്ന ഭരണനേതൃത്വം എന്തുകൊണ്ടാണ് ഇത്തരം ആഹ്വാനങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുക്കുന്നത്. ദളിത്-ന്യൂനപക്ഷങ്ങള്‍ സമീപ കാലങ്ങളായി രാജ്യത്ത് പലതരത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിവേചനങ്ങളും അതിക്രമങ്ങളും ഇത്തരം ആഹ്വാനങ്ങളുടെ പരാജയത്തിലേക്ക് തന്നെയല്ലെ വിരല്‍ ചൂണ്ടുന്നത്.
advertisement
നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഈ വാക്കുകള്‍ കൊണ്ട് മാത്രം സാധിക്കുകയില്ല. തീവ്ര ഹിന്ദുത്വവും സവര്‍ണ്ണ ചിന്താഗതികളും കൊണ്ട് കണ്ണും കാതും മൂടപ്പെട്ട അല്ലെങ്കില്‍ അങ്ങനെയാകാന്‍ നിര്‍ബന്ധിതരാകപ്പെട്ട ഒരു വിഭാഗത്തിന് മുന്നില്‍ ഇത്തരം വാക്കുകള്‍ക്ക് എന്ത് പ്രസക്തി.
'മനുഷ്യത്വം സമുദ്രം പോലെയാണ്. സമുദ്രത്തിലെ ഒന്നോ രണ്ടോ തുള്ളികള്‍ മലിനമാകുന്നത് കൊണ്ട് മാത്രം സമുദ്രം മുഴുവനായും മലിനമാകുന്നില്ല അതുപോലെ മനുഷ്യത്വത്തിലുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുത്' എന്ന് ഗാന്ധിജിയുടെ വാക്കുകള്‍ സ്മരിച്ച് നല്ലൊരു നാളെ പുലരുമെന്ന് പ്രതീക്ഷയോടെ ഈ നൂറ്റിയമ്പതാം ജന്‍മദിനത്തില്‍ ആ മഹാത്മാവിന് മുന്നില്‍ ശിരസ്സ് നമിക്കാം.
advertisement
'കഥയും കനവുമൊന്നുമല്ല, ഗാന്ധിയെന്നാൽ വസ്തുതയാണ്'
ബാല്യത്തിൽ ഒപ്പംകൂടിയ ഗാന്ധി കൌമാരവും യൌവനവും മധ്യവയസും പിന്നിട്ട് ഇപ്പോഴും തുടരുന്ന അനുഭവം പ്രമുഖ ഭാഷാപണ്ഡിതനും സാമൂഹികനിരീക്ഷകനുമായ ഡോ. എം.എൻ കാരശേരി പങ്കുവെക്കുന്നു.
മലയാളി ഗാന്ധിയപ്പൂപ്പൻ @ 90
ഗാന്ധിജിയുടെ രൂപസാദൃശ്യംകൊണ്ട് ശ്രദ്ധേയനായ കൊല്ലം സ്വദേശി ചാച്ചാ ശിവരാജൻ അനുഭവങ്ങൾ പങ്കുവെക്കുന്നു...
ചരിത്രവഴിയിലെ മോഹൻദാസ് കരംചന്ദ് ഗാന്ധി
മഹാത്മാഗാന്ധിജിയുടെ ജീവിതയാത്രയിലെ ചരിത്രമുഹൂർത്തങ്ങൾ അനവധിയാണ്. പഠനകാലം മുതൽ മരണം വരെയുള്ള കാലയളവിലെ പ്രധാന ചരിത്രമുഹൂർത്തങ്ങൾ.
advertisement
വഴികാട്ടിയാകും ഈ ഗാന്ധിയൻ വചനങ്ങൾ
ഗാന്ധിജിയുടെ പാത പിന്തുടരുന്നവർക്ക് വേദപാഠമാണ് അദ്ദേഹത്തിന്റെ വാചകങ്ങൾ. മഹാത്മജിയുടെ പ്രധാനപ്പെട്ട വചനങ്ങൾ എന്തെല്ലാം?
ഗാന്ധിജിയുടെ ജീവിതം പ്രചോദനമായ സിനിമകൾ
ഗാന്ധിജിയുടെ ജീവിതകഥകൾ നിരവധി തവണ വെള്ളിത്തിരയിലെത്തി. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ജീവിതമുഹൂർത്തങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്.
ഗാന്ധി അറിയാതെ 'മഹാത്മ' കോടതി കയറിയത് പലതവണ
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ആദ്യം 'മഹാത്മ' എന്ന് വിളിക്കുന്നത് രവീന്ദ്രനാഥ് ടാഗോറാണ്. 1915 മാര്‍ച്ചില്‍ ടാഗോര്‍ എഴുതിയ ആത്മകഥയിലാണ് ഗാന്ധിക്ക് ആദ്യമായി 'മഹാത്മ' എന്ന പേര് ലഭിക്കുന്നത്. എന്നാല്‍ ഗാന്ധിക്ക് ലഭിച്ച 'മഹാത്മ' എന്ന പേര് ഗാന്ധി പോലും അറിയാതെ പിന്നീട് പല തവണ കോടതികള്‍ കയറി ഇറങ്ങി.
advertisement
പ്രളയസമയത്തും കേരളം ഓർത്തു.... ഗാന്ധിജിയെ
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് ആഗസ്റ്റ് മാസത്തിൽ കേരളം സാക്ഷ്യം വഹിച്ചത്. ജാതി, മത, രാഷ്ട്രീയ കക്ഷി ഭേദമന്യേ കേരളം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നിന്ന ആ പ്രളയകാലത്തും നാം ഗാന്ധിജിയെ ഓർത്തു. ഇതിന് മുൻപ് പ്രളയം കേരളത്തെ കശക്കിയെറിഞ്ഞത് 1924ലായിരുന്നു. അന്ന് കേരളത്തിന് കൈത്താങ്ങായതാകട്ടെ മഹാത്മാഗാന്ധിജിയുടെ ഇടപെടലായിരുന്നു.
ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?
ഗാന്ധിജി കായികലോകവുമായി ഏറ്റവും അടുത്ത് ബന്ധംപുലര്‍ത്തിയിരുന്ന ഒരാളാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. കാരണം ഗാന്ധിയും കായികലോകവും തമ്മിലുള്ള ബന്ധം അധികം എവിടെയും ഏഴുതിചേര്‍ക്കപ്പെട്ടിട്ടില്ല എന്നത് തന്നെ.
advertisement
ഗാന്ധിജിയുടെ തിരുവനന്തപുരം യാത്ര
നാലുതവണയാണ് മഹാത്മജി തിരുവനന്തപുരം നഗരത്തിലെത്തിയത്. അഞ്ചുതവണ കേരളത്തിലെത്തി.
ഗാന്ധിജിയുടെ ആത്മകഥ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഏത് ഭാഷയില്‍ ?
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം രാജ്യമെമ്പാടും ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കറിയുമോ അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഏത് ഭാഷയിലാണെന്ന് ? എല്ലാവരും ചിന്തിക്കുക മഹാത്മ എഴുതാന്‍ ഉപയോഗിച്ച, അദ്ദേഹത്തിന്റെ മാതൃഭാഷയായ ഗുജറാത്തിയിലാകും എന്നാണ്. എന്നാല്‍ അല്ല.
advertisement
മഹാത്മാ ഗാന്ധിയുടെ അപൂർവ ചിത്രങ്ങൾ
മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അപൂർവ നിമിഷങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2018 4:39 PM IST