advertisement

ബെവ്കോ പ്രീമിയർ കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ ഡിജിറ്റൽ പേമെന്റ് മാത്രം

Last Updated:

ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കേണ്ടെന്ന് കാട്ടി ബെവ്കോ എംഡി സർക്കുലർ പുറത്തിറക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷൻ മദ്യവിൽപന ശാലകളിലെ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേമെന്‌റ് സംവിധാനം നിർബന്ധമാക്കുന്നു. പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപനയ്ക്ക് പണമിടപാടുകൾ ഒഴിവാക്കി, യുപിഐ, കാർഡ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ മാത്രമാക്കാൻ തീരുമാനമായി. ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കേണ്ടെന്ന് കാട്ടി ബെവ്കോ എംഡി സർക്കുലർ പുറത്തിറക്കി. ഡിജിറ്റൽവൽ‌ക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
ഉത്തരവ് നടപ്പാക്കണമെന്ന നിർദശം എല്ലാ ജില്ലകളിലേക്കും കൈമാറിയിട്ടുണ്ട്. കർശനമായി നടപ്പാക്കണമെന്ന നിർദേശമാണ് നൽ‌കിയിട്ടുള്ളത്. ഡിജിറ്റൽവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായാണ് തീരുമാനമെന്നാണ് ബെവ്കോ അധികൃതരുടെ വിശദീകരണം.
എന്നാൽ‌, പ്രീമിയം കൗണ്ടറുകളിലെ ഇടപാട് പൂർണമായും ഡിജിറ്റൽ വഴിയാക്കുന്നത് ഉപഭോക്താക്കളുമായുള്ള തർക്കത്തിന് കാരണമാകുമെന്ന ഭയം ജീവനക്കാർക്കുണ്ട്. എന്തെങ്കിലും കാരണവശാല്‍ നെറ്റ്വർക്കിംഗിന് തടസംനേരിട്ടാൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ജീവനക്കാർ പങ്കുവക്കുന്നു. മാത്രമല്ല, മദ്യം വാങ്ങാനെത്തുന്നവരിൽ നല്ലൊരു ശതമാനവും സാധാരണഗതിയിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവരാണ്. ഗൂഗിള്‍ പേയും കാർഡുവഴിയും ബെവ്കോ ഔട്ട്ലറ്റുകളില്‍‌ ഇടപാട് നടത്തുന്നവർ, ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ ഇക്കാര്യങ്ങള്‍ ഇതിൽ തെളിയുമെന്നതിനാൽ മദ്യം വാങ്ങാനെത്തുന്നവർക്കും പരാതിയുണ്ടാകാൻ സാധ്യതയുണ്ട്.
advertisement
Summary: The Beverages Corporation (Bevco) is making digital payments mandatory at its premium liquor counters across the state. It has been decided to phase out cash transactions at these counters, moving exclusively to digital methods such as UPI and Cards. Cash will not be accepted at premium counters starting from February 15. The Bevco Managing Director has issued a circular instructing outlets to stop accepting cash from this date.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബെവ്കോ പ്രീമിയർ കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ ഡിജിറ്റൽ പേമെന്റ് മാത്രം
Next Article
advertisement
ബെവ്കോ പ്രീമിയർ കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ ഡിജിറ്റൽ പേമെന്റ് മാത്രം
ബെവ്കോ പ്രീമിയർ കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ ഡിജിറ്റൽ പേമെന്റ് മാത്രം
  • ഫെബ്രുവരി 15 മുതൽ ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല, ഡിജിറ്റൽ പേമെന്റ് മാത്രം.

  • യുപിഐ, കാർഡ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് സർക്കുലർ പുറത്തിറങ്ങി.

  • ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം, ജീവനക്കാർക്ക് തർക്കം ഉണ്ടാകുമെന്ന ആശങ്കയുണ്ട്.

View All
advertisement