advertisement

കോട്ടയത്തെ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിന് പരിഹാരം; മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന് ഉടമ രാജ്മോഹന്‍

Last Updated:

ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്

കോട്ടയം തിരുവാർപ്പിലെ ബസ്സുടമയും സിഐടിയു യും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായി. മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് ഉടമയുടെ ഉറപ്പ് സിഐടിയു അംഗീകരിച്ചു.ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. നാലു മാസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീണ്ടും യോഗം ചേരും. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള ബസുകളിലെ തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും.
തൊഴിലാളികൾക്കിടയിൽ വിവേചനം ഉണ്ടാക്കാൻ ഉടമ ശ്രമിക്കുന്നു എന്നതായിരുന്നു ബസ് ഉടമക്കെതിരായ ആരോപണം. ഇത് ഒഴിവാക്കാൻ തൊഴിലാളികൾക്ക് ബസുകളിൽ മാറിമാറി ജോലി നൽകാമെന്ന് ഇന്നലെ തന്നെ ഉടമ ഉറപ്പ് നൽകിയിരുന്നു. ഇതാണ് ഇന്ന് നടന്ന മൂന്നാംഘട്ട ചർച്ചയിൽ അംഗീകരിക്കപ്പെട്ടത്.
നാടകീയ ചർച്ചകൾക്കൊടുവിലാണ് സമരം തീർന്നത്. ഉടമ രാജ്മോഹനെ മർദ്ദിച്ച സിപിഎം നേതാവ് അജയ് കെ ആർ  രാവിലെ ചർച്ചയ്ക്ക് എത്തിയത് വിവാദമായി. ഇതോടെ ഉടമ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു.
advertisement
തുടർന്ന് തൊഴിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് അജയ് കെ ആറിനെ മാറ്റി നിർത്തി ചർച്ച നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. സമവായമായ സാഹചര്യത്തിൽ ഇനി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും യോഗത്തിൽ ധാരണയായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തെ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിന് പരിഹാരം; മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന് ഉടമ രാജ്മോഹന്‍
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement