advertisement

Vava Suresh|വാവ സുരേഷിന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു; ഓർമ ശക്തി ഉണ്ടെന്ന് ഡോക്ടർമാർ

Last Updated:

പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ തലച്ചോറിനേറ്റ ആഘാതത്തെ കുറിച്ചായിരുന്നു ഡോക്ടർമാരുടെ പ്രധാന പരിശോധന.

Vava-Suresh
Vava-Suresh
കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് ഡോക്ടർമാരുടെ സംഘം. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് രാവിലെയും സുരേഷിനെ പരിശോധിച്ചു. പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ തലച്ചോറിനേറ്റ ആഘാതത്തെ കുറിച്ചായിരുന്നു ഡോക്ടർമാരുടെ പ്രധാന പരിശോധന.
ഇക്കാര്യത്തിൽ കൂടി ആശ്വാസം പകരുന്നതാണ് ഡോക്ടർമാർ ഇന്ന് പങ്കുവെച്ച് വിവരം. വാവാ സുരേഷിന് ഓർമശക്തി ഉണ്ട് എന്ന് ഡോക്ടർമാർ കണ്ടെത്തി.  വിവരങ്ങൾ അറിഞ്ഞതോടെ മന്ത്രി വി എൻ വാസവനെ ഫോണിൽ വിളിച്ച് സംസാരിക്കണം എന്നും വാവാ സുരേഷ് താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ മന്ത്രിയെ ഫോണിൽ വിളിച്ച് നൽകി.  ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ സഹായിച്ച മന്ത്രിയോട് വാവാ സുരേഷ് നന്ദി രേഖപ്പെടുത്തി.
കൃത്യമായ ബോധത്തോടെ സംസാരിക്കുന്നു എന്നത് ശുഭസൂചനയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോഴും ഓക്സിജൻ സപ്പോർട്ട് നൽകുന്നുണ്ട്. പരസഹായത്തോടെ കിടക്കയിൽ എഴുന്നേറ്റ് ഇരുന്നതായും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം പറഞ്ഞു. ലഘുഭക്ഷണങ്ങൾ നൽകി തുടങ്ങി.
advertisement
അതേസമയം  തീവ്രപരിചരണ വിഭാഗത്തിൽ തന്നെ കുറച്ചു മണിക്കൂറുകൾ കൂടി വാവസുരേഷിനെ ചികിത്സിക്കും. കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്താൻ കൂടിയാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി  മറ്റു ചികിത്സകൾ നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.
ഇന്നലെയാണ് വെന്റിലേറ്ററിൽ നിന്നും വാവസുരേഷിനെ മാറ്റിയത്.  ആരോഗ്യാവസ്ഥയിൽ അത്ഭുതകരമായ പുരോഗതി ഉണ്ടായതോടെയാണ് ഇന്നലെ രാവിലെ വാവസുരേഷിനെ ബെൽറ്റിൽ നിന്നും മാറ്റിയത്. വാവാ സുരേഷ് കണ്ണ് തുറക്കുകയും ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്തിരുന്നു. രക്തസമ്മർദവും ഹൃദയത്തിന്റെ പ്രവർത്തനവും ആദ്യദിവസം തന്നെ സാധാരണ നിലയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷണം ദ്രവരൂപത്തിൽ നൽകാൻ തുടങ്ങിയത്.
advertisement
ഇന്നലെ മുതൽ ആന്റിവെനം നൽകേണ്ടതില്ല എന്നും ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എങ്കിലും ചില രോഗികൾക്ക് ബോധം വന്ന ശേഷവും പിന്നീട് വെന്റിലേറ്റർ ആവശ്യമായി വന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടാണ് തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയത്. ശരീരത്തിലെ പല ഭാഗങ്ങളിലും വിഷാംശം നിലനിൽക്കുന്ന സാഹചര്യം ഉണ്ടാകും.
advertisement
ഇത് ചില പ്രത്യേക സമയങ്ങളിൽ പ്രവർത്തിക്കുകയും രോഗിയുടെ ആരോഗ്യനില വഷളാക്കുകയും ചെയ്യും. ഇതെല്ലാം മുൻനിർത്തിയാണ് ഡോക്ടർമാർ വെന്റിലേറ്റർ സംവിധാനം ഉള്ള തീവ്രപരിചരണ വിഭാഗത്തിൽ തന്നെ വാവസുരേഷിന് ചികിത്സ നൽകുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ കുമാർ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വാവാ സുരേഷിനെ ചികിത്സിച്ചു വരുന്നത്.
വിവിധ വിഭാഗം മേധാവികൾ വാവാ സുരേഷിനെ ആരോഗ്യനില തുടക്കംമുതൽ പരിശോധിച്ച് വന്നിരുന്നു. വാവാ സുരേഷിനെ നേരത്തെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ശർമദും കോട്ടയം മെഡിക്കൽ കോളേജിൽ എത്തി വാവസുരേഷിനെ പരിശോധിച്ചിരുന്നു. ഏതായാലും നിരവധി ആരാധകരാണ്  വാവാ സുരേഷിനായി പ്രാർത്ഥിച്ചിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vava Suresh|വാവ സുരേഷിന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു; ഓർമ ശക്തി ഉണ്ടെന്ന് ഡോക്ടർമാർ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement