പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ എടുക്കണം;മദ്യപിച്ചെത്തിയ പോലീസുകാരൻ ബസ് സ്റ്റാർട്ട് ചെയ്തു
- Published by:Sarika N
- news18-malayalam
Last Updated:
ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങിയെങ്കിലും പെട്ടെന്ന് ഓഫായതിനാൽ വലിയ അപകടം ഒഴിവായി
പത്തനംതിട്ട: പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ എടുക്കണമെന്നാവശ്യപ്പെട്ട് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ബസ് ഓടിക്കാൻ ശ്രമിച്ചു. അടൂർ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ആയൂർ സ്വദേശി മനോജ് കുമാറിനെയാണ് (45) അറസ്റ്റ് ചെയ്തത്. ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങിയെങ്കിലും പെട്ടെന്ന് ഓഫായതിനാൽ വലിയ അപകടം ഒഴിവായി.
എല്ലാ ദിവസവും വൈകിട്ട് 6.50-നാണ് പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള ബസ് പുറപ്പെടുന്നത്. എന്നാൽ 6.30-ന് ബസ് എടുക്കണമെന്നാവശ്യപ്പെട്ട് മനോജ് കുമാർ ജീവനക്കാരുമായി തർക്കത്തിലാവുകയായിരുന്നു. ജീവനക്കാർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് പോയ സമയത്താണ് ഇയാൾ ഡ്രൈവർ സീറ്റിൽ കയറി ബസ് സ്റ്റാർട്ട് ചെയ്തത്. പ്ലാറ്റ്‌ഫോമിൽ പാർക്ക് ചെയ്തിരുന്ന ബസ് മുന്നോട്ട് നീങ്ങിയെങ്കിലും യന്ത്രത്തകരാർ മൂലം നിലച്ചു. ഇതോടെയാണ് വൻ അപകടം ഒഴിവായത്.
ബസ് ജീവനക്കാരെയും യാത്രക്കാരായ സ്ത്രീകളെയും ഇയാൾ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സ്ഥലത്തെത്തിയ പത്തനംതിട്ട എസ്ഐയോടും ഇയാൾ മോശമായി പെരുമാറി. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. കെഎസ്ആർടിസി അധികൃതരുടെ പരാതിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Mar 26, 2026 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ എടുക്കണം;മദ്യപിച്ചെത്തിയ പോലീസുകാരൻ ബസ് സ്റ്റാർട്ട് ചെയ്തു







