നാദാപുരം: കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപം തകര്‍ത്ത കേസിലും ഇടതുമുന്നണിയുടെ ഭാഗമായ ലോക് താന്ത്രിക് ദള്‍ ഓഫീസ് തകര്‍ത്ത കേസിലും അറസ്റ്റിലായത് ഡിവൈഎഫ്ഐപ്രവര്‍ത്തകര്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശികളായ പൈക്കിലോട്ട് ഷാജി (32), സി.ടി.കെ.വിശ്വജിത്ത് (30), മുടവന്തേരിയിലെ മൂലന്തേരി എം.സുഭാഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണ സമയത്ത് ഉപയോഗിച്ച സ്കോര്‍പിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതില്‍ ഷാജി യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞതും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതും ഇതേ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പിടിയിലായവര്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച പ്രദേശത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അക്രമികള്‍ ചെയ്തതെന്നും ഉന്നതരുടെ ഇടപെടല്‍ കാരണണാണ് നിസ്സാരവകുപ്പുകള്‍ ചുമത്തി ഇവര്‍ക്ക് ജാമ്യത്തിന് അവസരമുണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിച്ചു.
പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തിയതിനെതിരെ യൂത്ത് ലീഗ് നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരും പോലീസും ഉന്തും തള്ളുമുണ്ടായി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.