Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ
- Published by:Rajesh V
- news18-malayalam
Last Updated:
പതിമൂന്ന് വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരം
മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്. അന്തിമപ്പട്ടികയിൽ ഒപ്പമുണ്ടായിരുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്നാണ് ലെവൻഡോവ്സ്കി പുരസ്കാര ജേതാവായത്. കോവിഡ് മൂലം വെർച്വലായി നടത്തിയ ചടങ്ങിലാണ് 32 കാരനായ ലെവൻഡോവ്സ്കിയെ മികച്ച പുരുഷ ഫുട്ബോളറായി ഫിഫ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ, ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്കി. 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു പുരസ്കാരം. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും ആരാധകവോട്ടും അടിസ്ഥാനമാക്കിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.
advertisement
2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പുരസ്കാരം. ഇക്കാലയളവിൽ ബയണിനുവേണ്ടി 52 മത്സരങ്ങളിൽ ലെവൻഡോവ്സ്കി നേടിയത് 60 ഗോളുകൾ. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോൾ എന്നതായിരുന്നു ശരാശരി. കഴിഞ്ഞ സീസണിൽ ബയൺ മ്യൂണിക്കിനുവേണ്ടി മത്സരിച്ച പ്രധാന ചാമ്പ്യൻഷിപ്പുകളിലെല്ലാം ടോപ് സ്കോററായതും ലെവൻഡോവ്സ്കി തന്നെ. യുവേഫ ചാമ്പ്യൻസ് ലീഗ്, ജർമൻ ബുന്ദസ്‌ലിഗ, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിലും പങ്കാളിയായി.
advertisement
Surprise 😉🏆#TheBest @lewy_official pic.twitter.com/zQSdQpj33w
— FC Bayern English (@FCBayernEN) December 17, 2020
ഫിഫയുടെ മറ്റു പുരസ്കാരങ്ങൾ
മികച്ച വനിതാ താരം- ലൂസി ബ്രോൺസ് (മാഞ്ചസ്റ്റർ സിറ്റി- ഇംഗ്ലണ്ട്)
മികച്ച ഗോളി (വനിത)- സാറ ബുഹാദി (ഒളിംപിക് ലിയോണെ - ഫ്രാൻസ്)
advertisement
മികച്ച ഗോളി (പുരുഷൻ)- മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് - ജർമനി)
മികച്ച ഗോൾ- സൺ ഹ്യൂങ് മിൻ (ടോട്ടനം - ദക്ഷിണ കൊറിയ)
മികച്ച വനിതാ ടീം പരിശീലക- സറീന വീഗ്‌മാൻ (ഹോളണ്ട് ദേശീയ ടീം)
മികച്ച പുരുഷ ടീം കോച്ച്- യൂർഗൻ ക്ലോപ്പ് (ലിവർപൂൾ)
ഫാൻ പുരസ്കാരം- മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ
ഫിഫ ലോക ഇലവൻ- മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, കെവിൻ ഡിബ്രുയ്നെ, തിയാഗോ അൽകാൻട്ര, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാൻദെയ്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൻ ബെക്കർ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ