ശബരിമലയിൽ താലിബാൻ മോഡൽ അക്രമികൾ: ഇ.പി. ജയരാജൻ
Last Updated:
കോഴിക്കോട് : താലിബാൻ മാതൃകയിലുള്ള അക്രമികളാണ് ശബരിമലയിലുള്ളതെന്ന് മന്ത്രി ഇ.പി. ജയരാജൻ. ശാന്തിയും സമാധാനവും തടസ്സപ്പെടുത്തുന്ന ഒരു നടപടിയും ശബരിമലയിൽ ഉണ്ടാവില്ല. പൊലീസിന്റെ ബുദ്ധിപരമായ രീതിയിലുള്ള നടപടി ശബരിമലയിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read-നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ
കോഴിക്കോട്-മലപ്പുറം സ്വദേശികളായ രണ്ട് യുവതികൾ ഇന്ന് ശബരിമല ദര്‍ശനത്തിനായെത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ഇവരെ വലിയ നടപ്പന്തലിന് സമീപം വരെയെത്തിച്ചിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരികെ ഇറക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 11:25 AM IST