നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ

Last Updated:
ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കുന്നു. മടങ്ങാൻ തയ്യാറാകാത്ത തങ്ങളെ പൊലീസ് നിർബന്ധപൂർവം തിരിച്ചയയ്ക്കുകയാണെന്നാണ് യുവതികൾ ആരോപിക്കുന്നത്.
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.
അപ്പാച്ചിമേട് വരെ ഇവർ പ്രശ്നങ്ങളൊന്നും കൂടാതെ എത്തിയെങ്കിലും അവിടെ മുതൽ ഭക്തർ പ്രതിഷേധവുമായി തടയുകയായിരുന്നു. പ്രതിഷേധക്കാരെ വകഞ്ഞുമാറ്റി കനത്ത പൊലീസ് സംരക്ഷണയിൽ ഇവർ വലിയനടപ്പന്തൽ വരെ എത്തിയിരുന്നുവെങ്കിലും അവിടെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പിന്തിരിയാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
advertisement
ഭക്തർ പ്രക്രോപിതരാണെന്നും സംഘർഷം ഉടലെടുക്കാതിരിക്കാൻ സ്ത്രീകളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് ഇവരെ തിരികെ ഇറക്കിയത്. എന്നാൽ ദർശനം നടത്തുമെന്ന നിലപാടിൽ ഉറച്ചു നിന്ന തങ്ങളെ നിർബന്ധപൂർവം തിരികെയിറക്കിയെന്നാണ് യുവതികളിലൊരാളായ ബിന്ദു പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിർബന്ധിച്ച് തിരിച്ചിറക്കി: പൊലീസിനെതിരെ യുവതികൾ
Next Article
advertisement
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
  • റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

  • ക്രെഡിറ്റ് വേഫെയർ ഫിലിംസിനും ലോക ടീമിനുമാണെന്ന് വിജയ് ബാബു

  • 300 കോടി കളക്ഷൻ നേടി ലോക

View All
advertisement