പാലക്കാട്: താൻ മുഖ്യമന്ത്രിയായാൽ പിണറായി വിജയനേക്കാൾ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് ഇ ശ്രീധരൻ. ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഇ ശ്രീധരൻ ഇങ്ങനെ പറഞ്ഞത്. അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാർ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചു വാർക്കുമെന്നും പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായ ശ്രീധരൻ പറഞ്ഞു.
രാഷ്ട്രീയകാര്യങ്ങളിൽ ഒഴിച്ച് ഏതു ചുമതലയും ഏറ്റെടുക്കും. പിണറായി വിജയനേക്കാൾ മികച്ച മുഖ്യമന്ത്രിയാകുമെന്നും മറ്റ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെയുംകാൾ മികച്ച മുഖ്യമന്ത്രിയായി മാറുമെന്നും ശ്രീധരൻ പറഞ്ഞു. ജയിച്ചു കഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം തയ്യാറായി കഴിഞ്ഞതായും ഓഫീസ് എടുക്കുകയും അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ടെന്നും ശ്രീധരൻ അറിയിച്ചു.
ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്വെയർ എഞ്ചിനീയർ
താൻ അധികകാലം പാലക്കാട്ട് ജീവിച്ചിട്ടില്ലെന്നും പക്ഷേ, തന്നെപ്പറ്റി എല്ലാവർക്കും എല്ലാം അറിയാമെന്നും അത് തനിക്ക് വലിയ അത്ഭുതമായെന്നും ശ്രീധരൻ പറഞ്ഞു. 'അവർ മെട്രോമാൻ, മെട്രോമാൻ എന്ന് കേട്ടിട്ടേയുള്ളൂ. കണ്ടിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവർക്കും എല്ലാം അറിയാം. അത് എനിക്ക് വലിയ അത്ഭുതമായി. എന്നെപ്പറ്റി ആറു പുസ്തകങ്ങളുണ്ട്. പലരും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ചെറിയ കുട്ടികൾക്ക് കൂടി അറിയാം. വലിയ ആവേശവും വലിയ ആദരവും ഒക്കെയായിരുന്നു അവർക്ക്. എനിക്ക് വോട്ട് കിട്ടുക വ്യക്തിപ്രഭാവം കൊണ്ടാണ് ' - ശ്രീധരൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ്ഗ് റോൾ ഇവിടെ കിട്ടും! വൈറലായി വീഡിയോ
നിലവിൽ ഒരു സീറ്റുള്ള ബി ജെ പി 35 സീറ്റിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ പറയുന്നതെന്നും ശ്രീധരൻ ആരോപിച്ചു. അതൊരു കുതിപ്പാണെന്നും 35 സീറ്റ് കിട്ടിയാൽ ബി ജെ പി ആയിരിക്കും കിങ് മേക്കൾ എന്നും ശ്രീധരൻ പറഞ്ഞു. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും ബി ജെ പി തീർച്ചയാക്കുമെന്നും ശ്രീധരൻ പറഞ്ഞു.
ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് മണ്ഡലത്തിൽ നടക്കുന്നത്. യു ഡി എഫിൽ നിന്ന് സിറ്റിങ് എം എൽ എ ഷാഫി പറമ്പിൽ ആണ് മത്സരിക്കുന്നത്. ബി ജി പിയിൽ നിന്ന് ഇ ശ്രീധരനും എൽ ഡി എഫിൽ നിന്ന് സി പി പ്രമോദുമാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.