HOME » NEWS » Money » AUTO MAHARASHTRA MAN CONVERTS ACTIVA INTO ELECTRIC VEHICLE GH

ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

അത് വിജയകരമായതിനു ശേഷം 2019 നവംബറിൽ ഓംകാർ ഒരു ആക്ടീവ വാങ്ങുകയും അതിനെ ഇലക്ട്രിക് വാഹനം ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: April 7, 2021, 2:52 PM IST
ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ
ഓംകാർ
  • News18
  • Last Updated: April 7, 2021, 2:52 PM IST
  • Share this:
2019 നും 2020 നും ഇടയിലായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി 129% വളർച്ചയാണ് കൈവരിച്ചത്. വരുന്ന ദശകത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ വാഹന വിപണിയെ അടക്കി ഭരിക്കുമെന്ന പ്രവചനങ്ങളും ശക്തമാണ്. കുതിച്ചുയരുന്ന ഇന്ധനവിലയും നിരവധി ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, ദീർഘദൂരം സഞ്ചരിക്കുന്നതിനുള്ള പരിമിതിയും ദൈർഘ്യമേറിയ ചാർജിങ് സമയവും ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.

പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് പകരം നിലവിലെ വാഹനത്തിന് പരിണാമം വരുത്തി ഒരു ഇലക്ട്രിക് വാഹനമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാലോ? അത്തരമൊരു ശ്രമം വിജയകരമായി നടത്തിയിരിക്കുകയാണ് പൻവേലിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഓംകാർ. മുപ്പത്തിയൊന്നു വയസുകാരനായ ഈ എഞ്ചിനീയർ തന്റെ ഹോണ്ട ആക്ടീവയാണ് പെട്രോൾ ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാവുന്ന വാഹനമാക്കി മാറ്റിയത്. ഒരു വിനോദം എന്ന നിലയ്ക്ക് തുടങ്ങിയ ഈ ശ്രമം വിജയകരമാകുന്നതിന് മുമ്പ് ഓംകാറിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.

ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ്ഗ് റോൾ ഇവിടെ കിട്ടും! വൈറലായി വീഡിയോ

ഓംകാർ രൂപമാറ്റം വരുത്തിയ ഈ മോപ്പഡിൽ പെട്രോൾ ഉപയോഗിക്കുന്ന സംവിധാനത്തിൽ നിന്നും ഇലക്ട്രിക് സംവിധാനത്തിലേക്കും തിരിച്ചും മോഡ് മാറ്റാൻ കഴിയും. ഒറ്റത്തവണ ചാർജ് ചെയ്താൽ 85 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ കഴിയും. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഇതിനകം 9000 കിലോമീറ്ററുകൾ ഈ മോപ്പഡ് താണ്ടിക്കഴിഞ്ഞു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടേയും(A R A I) ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നൊളജിയുടെയും (I C A T) അനുമതി കാത്തിരിക്കുകയാണ് ഓംകാർ. ഈ രീതിയിൽ വാഹനത്തിന് രൂപമാറ്റം വരുത്താൻ പുതിയ വാഹനം വാങ്ങുന്നതിനേക്കാൾ 40% ചെലവ് കുറവാണ്.

ടോക്കിയോ ഒളിമ്പിക്സ്: കോവിഡ് വ്യാപനം മൂലം പിന്മാറുകയാണെന്ന് ഉത്തര കൊറിയ

'2010-ൽ താനെയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോയിൻ ചെയ്തതിനു ശേഷം ദിവസവും 45 കിലോമീറ്ററോളം കാറിലാണ് യാത്ര ചെയ്തിരുന്നത്. കാറിന് പെട്രോൾ അടിക്കാനുള്ള ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. വാഹനത്തിൽ സി എൻ ജി നിറയ്ക്കാൻ മണിക്കൂറുകളോളം ക്യൂവിൽ കാത്തിരിക്കാനും എനിക്ക് ഇഷ്ടമല്ലായിരുന്നു. 2017-ൽ ഞാൻ ജോലി അവസാനിപ്പിക്കുകയും പനവേലിൽ 8 ജീവനക്കാരുമായി ഒരു സോഫ്റ്റ്‌വെയർ സ്ഥാപനം സ്വന്തമായി തുടങ്ങുകയും ചെയ്തു' - ദി ബെറ്റർ ഇന്ത്യയോട് സംസാരിക്കവെ ഓംകാർ പറഞ്ഞു.

'പെട്രോളിനു വേണ്ടി വലിയ തുക ചെലവഴിക്കുന്ന സമയത്തെ സാധാരണ വാഹനങ്ങളിൽ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഞാൻ ആലോചിക്കുമായിരുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് പകൽ സമയങ്ങളിൽ സൈക്കിളിൽ ബാറ്ററിയും മോട്ടോറുമൊക്കെ ഘടിപ്പിച്ചുള്ള പരീക്ഷണങ്ങൾ ആരംഭിച്ചത്. അത് വിജയകരമായതിനു ശേഷം 2019 നവംബറിൽ ഓംകാർ ഒരു ആക്ടീവ വാങ്ങുകയും അതിനെ ഇലക്ട്രിക് വാഹനം ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

Electric Vehicle, Honda Activa, Maharashtra, Software Engineer
ഇലക്ട്രിക് വാഹനം, ഹോണ്ടആക്ടീവ, മഹാരാഷ്ട്ര, സോഫ്റ്റ്‌വെയർ എഞ്ചിനീയർ
Published by: Joys Joy
First published: April 7, 2021, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories