കാസർഗോഡ് പരുന്ത് പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് റാഞ്ചി;പരീക്ഷക്കെത്തിയ മുന്നൂറോളം പേർ ബഹളം വെച്ചിട്ടും കുലുങ്ങാതെ

Last Updated:

കാസർഗോഡ് ഗവ. യു പി സ്കൂളിലാണ് സംഭവം

News18
News18
വകുപ്പുതല പരീക്ഷയ്ക്ക് എത്തിയ പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് റാഞ്ചി പരുന്ത്. കാസർഗോഡ് ഗവ. യു പി സ്കൂളിലാണ് സംഭവം. പരീക്ഷ എങ്ങനെ എഴുതുമെന്നു കരുതി വിഷമിച്ചിരുന്ന പരീക്ഷാർത്ഥിയുടെ മുന്നിലേക്ക് ബെല്ലടിക്കുന്നതിന് തൊട്ടുമുന്നേ പരുന്ത് ഹാൾ ടിക്കറ്റ് താഴെയിട്ടതോടെ കണ്ടു നിന്നവർക്ക് കൗതുക കാഴ്ചയായി. സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ വീഡിയോ വൈറലായിട്ടുണ്ട്.
രാവിലെ 7.30 മണിക്കാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടക്കേണ്ടിയിരുന്നത്. ഏഴുമണിക്ക് തന്നെ പരീക്ഷാർത്ഥികൾ ക്ലാസ്സുകളിൽ എത്തിയിരുന്നു. ഇതിനിടയിലാണ് പരുന്ത് പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് കൊത്തി കൊണ്ട് പോയത്. കെട്ടിടത്തിന് മുകളിൽ ഹാൾ ടിക്കറ്റുമായി പരുന്ത് ഇരിക്കുകയും ചെയ്തതോടെ പരീക്ഷാർത്ഥിയ്ക്ക് എന്തു ചെയ്യണമെന്നായി.
300 ഓളം പേർ പരീക്ഷക്കായി എത്തിയിരുന്നു. ഇവർ ബഹളം വെച്ചിട്ടും പരുന്തിന് കുലുക്കമില്ല. എന്നാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന പരീക്ഷാർത്ഥിയുടെ വിഷമം കണ്ടിട്ടാകണം പരുന്തിന്റെ സ്നേഹപ്രകടനം. അവസാന ബെല്ലിന് തൊട്ടു മുന്നേ ഹാൾ ടിക്കറ്റ് താഴേക്ക് ഇട്ട് പരുന്ത് പറന്നു പോയി. പരീക്ഷാർത്ഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് പരുന്ത് പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് റാഞ്ചി;പരീക്ഷക്കെത്തിയ മുന്നൂറോളം പേർ ബഹളം വെച്ചിട്ടും കുലുങ്ങാതെ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement