• HOME
  • »
  • NEWS
  • »
  • kerala
  • »
  • Holiday| പത്തനംതിട്ട ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

Holiday| പത്തനംതിട്ട ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരാണ് ഉത്തരവ് പുറത്തിറക്കിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പത്തനംതിട്ട (Pathanamthitta) നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (നവംബർ 17) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അടൂർ, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കൂടാതെ റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ബുധനാഴ്ച അവധി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരാണ് ഉത്തരവ് പുറത്തിറക്കിയത്.

    ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

    കന്നത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച) ജില്ലാ കളക്ടർ (District Collector) അവധി (Holiday) പ്രഖ്യാപിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 17ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

    അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല.

    അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴ ലഭിച്ചു.

    92 ദിവസമാണ് തുലാവര്‍ഷം നീണ്ടു നില്‍ക്കുന്നത്. ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടത് 414.3 മില്ലീമീറ്റര്‍ മഴയാണ്. അതായത് ലഭിക്കേണ്ട മഴയുടെ 106 ശതമാനം കൂടുതല്‍ മഴ കേരളത്തില്‍ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ലഭിക്കേണ്ട മഴയുടെ വലിയ അളവ് മഴ കൂടുതല്‍ ലഭിച്ചു. 1461 മില്ലീമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയിലാണ് കൂടുതല്‍ ലഭിച്ചത്. ലഭിക്കേണ്ടതിന്റെ 193 ശതമാനം കൂടുതല്‍ മഴ പത്തനംതിട്ടയില്‍ ലഭിച്ചു. കൊല്ലത്ത് 1059 മില്ലീമീറ്റര്‍ മഴ പെയ്തു.

    കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോര്‍ഡ് പ്രകാരം തുലാവര്‍ഷ മഴ 800 mm കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് രണ്ട് തവണ മാത്രമാണ്. 2010ലും 1977 ലും തുലാവര്‍ഷം 800 മില്ലീമീറ്റര്‍ കടന്നിരുന്നു. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.

    സീസണില്‍ 47 ദിവസത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണ് ഇത്. കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കര്‍ണാടകക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു.
    Published by:Rajesh V
    First published: