ടോയ്ലറ്റ് അന്വേഷിച്ചെത്തിയ കോച്ചിലെ ടിക്കറ്റ് ഇല്ലാത്തതിനാൽ ടിടിഇ ഇറക്കിവിട്ട് കാണാതായ വയോധികനെ ഈറോഡിൽ കണ്ടെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
മലയാളിയായ ഉമ്മർ എന്നയാളാണ് കൃഷ്ണൻകുട്ടിയെ സഹായിച്ചത്
ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയായ ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജ ഗാർഡനിലെ കണ്ണൻകുട്ടി നായരെ(74)യാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച തിരുവനന്തപുരം- ചെന്നൈ മെയിലിലെ യാത്രയ്ക്കിടയിൽ ഇറോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
സ്ലീപ്പർ ക്ലാസിൽ കുടുംബത്തോടൊപ്പമാണ് കൃഷ്ണൻകുട്ടി നായർ യാത്ര ചെയ്തിരുന്നത്. ഇതിനിടയിൽ ശുചിമുറിയിലേക്ക് പോയ ഇദ്ദേഹം തിരിച്ചുവന്നില്ല. ഓർമക്കുറവുള്ളയാളാണ് കൃഷ്ണൻകുട്ടി നായർ. ശുചിമുറിയിലേക്ക് പോയ ഇദ്ദേഹം അടുത്ത കംപാർട്മെന്റിൽ എത്തിപ്പെട്ടു. ഇവിടെ വെച്ച് ടിടിആർ എത്തി ടിക്കറ്റ് ചോദിച്ചു. ടിക്കറ്റ് കൈവശമില്ലാത്തതിനാൽ ജനറൽ കംപാർട്മെന്റിൽ യാത്ര തുടരാൻ പ്ലാറ്റ്ഫോമിൽ ഇറക്കിവിട്ടു.
Also Read- അർജന്‍റീനൻ യുവതി ഇന്ത്യയുടെ ത്രിവർണപതാക ചൂടിയത് എന്തുകൊണ്ട്?
എന്നാൽ പ്ലാറ്റ്ഫോമിൽ നിന്ന് ജനറൽ കംപർട്മെന്റിൽ കയറേണ്ടതിനു പകരം സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു. മലയാളിയായ ഉമ്മർ എന്നയാളാണ് കൃഷ്ണൻകുട്ടിയെ സഹായിച്ചത്. വഴിതെറ്റിയ ആളാണെന്ന് കരുതി ഉമ്മർ കൃഷ്ണൻകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം നൽകി. വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഉമ്മറാണ് കൃഷ്ണൻകുട്ടിയുടെ മകനെ വിവരം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2022 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടോയ്ലറ്റ് അന്വേഷിച്ചെത്തിയ കോച്ചിലെ ടിക്കറ്റ് ഇല്ലാത്തതിനാൽ ടിടിഇ ഇറക്കിവിട്ട് കാണാതായ വയോധികനെ ഈറോഡിൽ കണ്ടെത്തി


