ഇടുക്കിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ബൈസൺവാലി ഇരുപതേക്കറിലാണ് സംഭവം
ഇടുക്കി: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു. ബൈസൺവാലി ഇരുപതേക്കറിലാണ് സംഭവം. നെല്ലിക്കാട് ആനന്ദഭവനിൽ സുബുലക്ഷ്മി(80) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു വീടിന് പുറത്തേക്ക് ഇറങ്ങിയ സുബുലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്.
വീട്ടിലുണ്ടായിരുന്നവര്‍ ജോലിക്കായി പോയ സമയത്തായിരുന്നു അപകടം. ഉടന്‍ തന്നെ സമീപവാസികള്‍ എത്തിയെങ്കിലും വൈദ്യുതി പ്രവാഹം ഉണ്ടായതിനാല്‍ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റാല്‍ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ
– വൈദ്യുതാഘാതമേറ്റ വ്യക്തി വൈദ്യുത പ്രവാഹവുമായി സമ്പർക്കം പുലർത്തുന്നുണ്ടെങ്കിൽ തൊടരുത്.
advertisement
– അടിയന്തര സഹായത്തിനായി 108-നെയോ പ്രാദേശിക എമര്‍ജന്‍സി സേവന ദാതാവിനെയോ വിളിക്കുക. വൈദ്യുതി ഓഫാകും വരെ അടുത്ത് പോകരുത്. കുറഞ്ഞത് 20 അടി (ഏകദേശം 6 മീറ്റര്‍) അകലെ മാറി നില്‍ക്കുക.
അടിയന്തര പരിചരണം
പരിക്കേറ്റ വ്യക്തിക്ക് ഗുരുതരമായ പൊള്ളല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയ മിടിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍, ഹൃദയ സ്തംഭനം, പേശി വേദന, ബോധം നഷ്ടപ്പെടുക, എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ 108 അല്ലെങ്കില്‍ പ്രാദേശിക എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം തേടുക.
advertisement
വൈദ്യസഹായം ലഭിക്കാന്‍ താമസിച്ചാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:
സാധ്യമെങ്കില്‍ വൈദ്യുതിയുടെ ഉറവിടം ഓഫ് ചെയ്യുക. പരിക്കേറ്റ വ്യക്തിയില്‍ നിന്നും വൈദ്യുതി അകറ്റാന്‍ കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് അല്ലെങ്കില്‍ തടി എന്നിവ ഉപയോഗിക്കുക.
പരിക്കേറ്റ വ്യക്തിയ്ക്ക് അനക്കമില്ലെങ്കിൽ ഉടൻ സിപിആര്‍ നല്‍കുക.
പൊള്ളലേറ്റ ഭാഗം അണുവിമുക്തമായ ബാന്‍ഡേജ് അല്ലെങ്കില്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് മൂടുക.
കാര്യമായ ലക്ഷണങ്ങളോ മറ്റ് ബുദ്ധിമുട്ടലുകളോ ഉണ്ടാക്കാത്ത ഒന്നാണ് നേരിയ വൈദ്യുതാഘാതം. പൊതുവേ, 50 വോള്‍ട്ടില്‍ താഴെയുള്ള വൈദ്യുത പ്രവാഹം കാര്യമായ നാശമോ മരണമോ ഉണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലോ-വോള്‍ട്ടേജ് ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ ചില സാഹചര്യങ്ങളില്‍ കാര്യമായ പരിക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റ് എനര്‍ജിയുടെ റിപ്പോര്‍ട്ട് പറയുന്നു.
advertisement
500 വോള്‍ട്ടില്‍ കൂടുതലുള്ള വൈദ്യുതധാരകളാണ് ഹൈ-വോള്‍ട്ടേജ്. ഇത് പൊള്ളല്‍, ആന്തരിക പരിക്കുകള്‍, ഹൃദയസ്തംഭനം എന്നിവയ്ക്ക് സാധ്യതയുള്ളവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
June 03, 2023 4:25 PM IST