ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ചനിലയില്‍; ശരീരഭാഗങ്ങൾ എലി കടിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്
എറണാകുളം: ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തായ്ക്കാട്ടുകര സ്വദേശി ഓമനയുടെ മൃതദേഹമാണ് വെള്ളിയാഴ്ച വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം എലികടിച്ച നിലയിലായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഓമന താമസിച്ചിരുന്നത്. രണ്ടുദിവസമായി ഓമനയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇന്നലെ വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് ഇവര്‍ അകത്തുകയറി നോക്കിയത്.
മൃതദേഹം കണ്ടതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെത്തന്നെ സംസ്‌കരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
June 14, 2025 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ചനിലയില്‍; ശരീരഭാഗങ്ങൾ എലി കടിച്ചു