'ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ കൊണ്ടു മുറിഞ്ഞൊരു നടുത്തളം'; കവിതയുമായി എൽദോസ് കുന്നപ്പിള്ളി

'എന്തു വേണേലും റൂളു ചെയ്തെന്റെ കണ്ണുതുറക്കുന്ന കാവലാളേ'

News18 Malayalam | news18-malayalam
Updated: November 23, 2019, 4:45 PM IST
'ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ കൊണ്ടു മുറിഞ്ഞൊരു നടുത്തളം';  കവിതയുമായി എൽദോസ് കുന്നപ്പിള്ളി
News18
  • Share this:
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ കവിതയുമായി കോൺഗ്രസ് എം.എൽഎ എല്‍ദോസ് കുന്നപ്പിള്ളി. 'ഉഗ്രശാസന' എന്ന കവിത തന്റെ ഫേസ്ബുക്ക് പേജിലാണ് എൽദേസ് പങ്കുവച്ചിരിക്കുന്നത്.

'ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോള്‍ കണ്ടു,പണ്ടു താഴേക്കുരുട്ടി വിട്ട ചെയര്‍ കൊണ്ടു മുറിഞ്ഞൊരു നടുത്തളം' എന്ന് തുടങ്ങുന്നതാണ് കവിത.

ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് മർദ്ദിച്ചതിനെതിരെ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചതിന് എല്‍ദോസ് കുന്നപ്പള്ളിയടക്കമുള്ള എം.എല്‍.എമാര്‍ക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉഗ്രശാസന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർക്കെതിരെ എൽദേസ് കുന്നപ്പിള്ളി MLA കവിതയെഴുതിയിരിക്കുന്നത്.

Also Read സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം: നാല് എംഎൽഎമാർക്ക് ശാസന

എം.എൽ.എയുടെ കവിത പൂർണരൂപത്തിൽ

ഉഗ്രശാസന

ഉഗ്രശാസന കേട്ടു ഞാനെന്റെ
ഉച്ചഭാഷിണി തിരിച്ചപ്പോൾ
കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ
കൊണ്ടു മുറിഞ്ഞൊരു നടുത്തളം !

കണ്ട ചിത്രം കരിതേക്കുവാൻ
കൊണ്ടു നടക്കുമീ പ്രതിപക്ഷം.

എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.

എത്ര വേണേലും ശാസിച്ചെന്റെ
മിത്ര യൂത്തിന്റെ മുറിവുണക്കൂ.

ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്റെ പക്ഷം.

വാഴ വയ്ക്കുവാൻ വാഴ്സിറ്റിയിൽ
വെറുതെ കിട്ടുമോ പുരയിടം ?
ഉത്തരത്തിൽ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെൺ ജഡം !

നിങ്ങൾ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി
എന്റെ ശ്വാസവുമെടുത്തു കൊൾക
എന്റെ മകളെ തിരിച്ചു തായോ.

പാമ്പു തീർത്തൊരീ പാഠപുസ്തകം,
മാതൃവിദ്യാലയം ശ്മശാന തറയിടം !

എന്തു വേണേലും റൂളു ചെയ്തെന്റെ
കണ്ണുതുറക്കുന്ന കാവലാളേ !
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്പുകൾ ?

കണ്ണുനീരിൽ നാം വേവവേ,
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവേ
ഒന്നുകൂടി മറിച്ചങ്ങു പോകണേ.


First published: November 23, 2019, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading