മതത്തിന്റെ പേരിൽ വോട്ട് തേടരുതെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ; ശബരിമല നീതികേട് തുറന്നുകാട്ടുമെന്ന് ബിജെപി

Last Updated:

ശബരിമലയിലെ സർക്കാർ വീഴ്‌ച പ്രചരണമാക്കുമെന്നു യോഗത്തിൽ കോൺഗ്രസ് പറഞ്ഞു. ഇതിനെ സിപിഎം എതിർത്തു

തിരുവനന്തപുരം: മതത്തിന്റെ പേരിൽ വോട്ടു തേടരുതെന്ന നിലപാട് സർവകക്ഷി യോഗത്തിൽ ആവർത്തിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ശബരിമല ശാസ്താവിന്റെ പേരിൽ വോട്ടു തേടില്ലെന്നും എന്നാൽ ശബരിമലയിൽ ഉണ്ടായ നീതികേടു തുറന്നുകാട്ടുമെന്നും യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെ സർക്കാർ വീഴ്‌ച പ്രചരണമാക്കുമെന്നു യോഗത്തിൽ കോൺഗ്രസ് പറഞ്ഞു. ഇതിനെ സിപിഎം എതിർത്തു.
യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണയും രാഷ്ട്രീയ പ്രതിനിധികളും തമ്മിൽ തർക്കം ഉണ്ടായി. യോഗവിളിച്ച സ്ഥലത്ത് മതിയായ സൌകര്യങ്ങളില്ലെന്നതിന്‍റെ പേരിലായിരുന്നു തർക്കം. ആദ്യം ബിജെപി പ്രതിനിധികളും പിന്നീട് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്തിയ ആനത്തലവട്ടം ആനന്ദൻ ഉൾപ്പടെയുള്ള മറ്റ് പാർട്ടികളുടെ നേതാക്കളും ഈ പ്രശ്നം ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെയാണ് താൻ യോഗം വിളിച്ചതെന്നും ഇവിടെത്തന്നെ യോഗം നടക്കുമെന്നുമുള്ള നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതത്തിന്റെ പേരിൽ വോട്ട് തേടരുതെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ; ശബരിമല നീതികേട് തുറന്നുകാട്ടുമെന്ന് ബിജെപി
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement