നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കണം: പുതിയ ഉപാധി മുന്നോട്ട് വച്ച് പി.ജെ.ജോസഫ്

  ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കണം: പുതിയ ഉപാധി മുന്നോട്ട് വച്ച് പി.ജെ.ജോസഫ്

  ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കുകയാണെങ്കിൽ പിന്മാറാം എന്ന നിർദേശമാണ് ജോസഫ് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്

  oommen chandi, PJ Jospeh

  oommen chandi, PJ Jospeh

  • Share this:
   തിരുവനന്തപുരം : കോട്ടയം സീറ്റിലെ അവകാശവാദത്തിൽ നിന്ന് പിന്മാറാൻ പുതിയ ഫോർമുല വച്ച് പി.ജെ.ജോസഫ്. ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കുകയാണെങ്കിൽ പിന്മാറാം എന്ന നിർദേശമാണ് ജോസഫ് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. ലോക്സഭാ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പി.ജെ.ജോസഫ് പുതിയ ഉപാധി വച്ചിരിക്കുന്നത്.

   Also Read-ജോസഫും കൂട്ടരും മാണിഗ്രൂപ്പ് വിടുമോ? വരവേൽക്കാൻ തയ്യാറായി ജനാധിപത്യ കേരള കോൺഗ്രസ്

   പാർട്ടിയിലെ തർക്കങ്ങൾക്കിടെ പിന്തുണ തേടി ഉമ്മൻ ചാണ്ടിയുമായി ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം അറിയിച്ചത്.ശുഭപ്രതീക്ഷയാണ് ഉള്ളതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയെ കണ്ടശേഷം ജോസഫിന്റെ പ്രതികരണം.മോന്‍സ് ജോസഫ് എംഎല്‍എയും ടി.യു.കുരുവിളയും ജോസഫിനൊപ്പമുണ്ട്. മറ്റ് ഘടകകക്ഷി നേതാക്കളെയും കണ്ടശേഷമായിരിക്കും തുടർ തീരുമാനം.

   First published:
   )}