തിരുവനന്തപുരം: മതത്തിന്റെ പേരിൽ വോട്ടു തേടരുതെന്ന നിലപാട് സർവകക്ഷി യോഗത്തിൽ ആവർത്തിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ശബരിമല ശാസ്താവിന്റെ പേരിൽ വോട്ടു തേടില്ലെന്നും എന്നാൽ ശബരിമലയിൽ ഉണ്ടായ നീതികേടു തുറന്നുകാട്ടുമെന്നും യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെ സർക്കാർ വീഴ്‌ച പ്രചരണമാക്കുമെന്നു യോഗത്തിൽ കോൺഗ്രസ് പറഞ്ഞു. ഇതിനെ സിപിഎം എതിർത്തു.
ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കണം: പുതിയ ഉപാധി മുന്നോട്ട് വച്ച് പി.ജെ.ജോസഫ്
യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണയും രാഷ്ട്രീയ പ്രതിനിധികളും തമ്മിൽ തർക്കം ഉണ്ടായി. യോഗവിളിച്ച സ്ഥലത്ത് മതിയായ സൌകര്യങ്ങളില്ലെന്നതിന്‍റെ പേരിലായിരുന്നു തർക്കം. ആദ്യം ബിജെപി പ്രതിനിധികളും പിന്നീട് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്തിയ ആനത്തലവട്ടം ആനന്ദൻ ഉൾപ്പടെയുള്ള മറ്റ് പാർട്ടികളുടെ നേതാക്കളും ഈ പ്രശ്നം ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെയാണ് താൻ യോഗം വിളിച്ചതെന്നും ഇവിടെത്തന്നെ യോഗം നടക്കുമെന്നുമുള്ള നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.