കുളിമുറിയിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15-കാരൻ മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പാലക്കാട്: വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതാമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്. കൊണ്ടൂർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
Also Read : യുവതിയെ മയക്കി പകർത്തിയ നഗ്‌നദൃശ്യങ്ങൾ പ്രായപൂർത്തിയാവാത്ത മകന് അയച്ച പ്രതി അറസ്റ്റിൽ
ഇന്ന് ഉച്ചക്കായിരുന്നു സംഭവം. കുളിക്കുന്നതിനിടെ കുളിമുറിയിൽ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു മരണം. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ കബറടക്കം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
March 23, 2025 9:55 PM IST