പാലക്കാട്: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പിതാവിന്റെ കയ്യിൽ നിന്നും തെറിച്ചു വീണ് മൂന്നു വയസുകാരൻ മരിച്ചു. പെരിയ ചോലക്ക് സമീപം പുതുപ്പാടി കോളനിയിലെ രാമചന്ദ്രന്റെ മകൻ റനീഷ് (3) ആണ് മരിച്ചത്. പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരിയായ പെണ്കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടുത്ത് വച്ചായിരുന്നു സംഭവം..
ആനമട എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രൻ. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മകനും ഭാര്യാ സഹോദരിയായ സരോജിനി(16)ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയിൽ കാട്ടാനയെ കണ്ടെത്. ഭയന്നു പോയ രാമചന്ദ്രന് മകനെയുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കയ്യിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു.
TRENDING:Covid 19 | രോഗികളുമായി സമ്പര്ക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം; നിർദേശം നൽകി ഡിജിപി[NEWS]'രാജ്യദ്രോഹം, പ്രോട്ടോക്കോള് ലംഘനം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് വിരട്ടണ്ട': മന്ത്രി കെ.ടി. ജലീല്[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]
കല്ലിൽ തലയിടിച്ച് വീണ കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child death, Elephant attack, Palakkad