ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ഹെലികോപ്റ്റര്‍ യാത്ര; പത്തു ദിവസത്തിനകം മാര്‍ഗരേഖ തയാറാക്കണം; ഹൈക്കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അഡ്മിനിസ്ട്രറ്ററുടെ പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം രോഗികളെ ഹെലികോപ്റ്ററില്‍ എത്തിക്കാന്‍ നാലംഗ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണം
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ചികിത്സയാക്കായി രോഗികളെ ഹെലികോപ്റ്ററില്‍ കടല്‍ കടത്തുന്നതിനുള്ള മാര്‍ഗരേഖ പത്തു ദിവസത്തിനകം തയാറാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി. അഡ്മിനിസ്ട്രറ്ററുടെ പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം രോഗികളെ ഹെലികോപ്റ്ററില്‍ എത്തിക്കാന്‍ നാലംഗ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണം.
നേരത്തെ ലക്ഷദ്വീപില്‍ നിന്ന് രോഗികളെ ഹെലികോപ്റ്ററില്‍ എത്തിക്കുന്നതിനായി ഡോക്ടറ്ററുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
നിലവിലെ നിയമം അനുസരിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ ചികിത്സ വൈകുന്നതിന് കാരണമാകുന്നതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കോ മറ്റു ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്കോ ആണ് അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ഹെലികോപ്റ്ററില്‍ എത്തിക്കേണ്ടി വരിക.
advertisement
അതേസമയം കഴിഞ്ഞ ദിവസം ലക്ഷദ്വീപിലേക്ക് യാത്രനിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിരുന്നു. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന്റെ മുന്‍കൂര്‍ അനുമതിയുള്ളവര്‍ക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം ലഭിക്കുക.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പ?ട്ടേലിനെ ന്യായീകരിച്ച് മാധ്യമത്തോട് സംസാരിച്ച സി. പി. എം ലക്ഷദ്വീപ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ ലക്ഷദ്വീപ് പ്രസിഡന്റ് രാജിവെച്ചു. സി. പി. എം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി. വൈ. എഫ്. ഐ ലക്ഷദ്വീപ് പ്രസിഡന്റ് കെ. കെ. നസീര്‍ രാജിവെച്ചത്. രാജിക്കത്ത് ഡി. വൈ. എഫ്. ഐ കേരള പ്രസിഡന്റിനും സെക്രട്ടറിക്കും കൈമാറി.
advertisement
ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ കൈക്കൊണ്ട നടപടിയെയാണ് ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്. സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം ചാനലിന് നല്‍കിയ പ്രതികരണം. ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂല്‍ ഒക്കെ ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം പറഞ്ഞിരുന്നു. ഇവിടുത്തെ പ്രശ്‌നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സിപിഎം സെക്രട്ടറി സൂചന നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2021 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ഹെലികോപ്റ്റര്‍ യാത്ര; പത്തു ദിവസത്തിനകം മാര്‍ഗരേഖ തയാറാക്കണം; ഹൈക്കോടതി


