സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും; നോട്ടീസ് അയച്ച് കസ്റ്റംസ്

Last Updated:

ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചതെങ്കിലും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.

News18
News18
തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്. ഇതിന്റെ ഭാഗമായി ഗൾഫിലേക്ക് കടന്ന കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരെയും പ്രതികളാക്കുമെന്നാണ് വിവരം. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ്  അപേക്ഷ സമര്‍പ്പിച്ചതെങ്കിലും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയെയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയുമാണ് കേസിൽ പ്രതികളാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഇവരും ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. കോൺസുൽ ജനറലിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജൂലൈ അഞ്ചിനാണ് ബാഗേജിൽ സ്വർണമാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസിൻറെ പക്കൽ നിന്നും ബാഗേജ് വീണ്ടെടുക്കാൻ കോൺസുൽ ജനറലും അറ്റാഷെയും സമ്മർദ്ദം ചെലുത്തിയെങ്കിലും അതു നടക്കാത്തതിനെ തുടർന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു.
advertisement
കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയും സരിത്തും സന്ദീപും റമീസും ഉൾപ്പെടെയുള്ളവരെ കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വർണക്കടത്തിൽ കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾ കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാലാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.

ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയൽ താരം അറസ്റ്റിൽ

advertisement
പ്രമുഖ ഹിന്ദി സീരിയൽ താരം കരൺ മേഹ്റ അറസ്റ്റിൽ. ഭാര്യയും നടിയുമായ നിഷ റാവൽ നൽകിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടർന്നാണ് കരണിനെതിരെ നിഷ പരാതി നൽകിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരൺ. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരൺ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
advertisement
മെയ് ആദ്യമാണ് താരദമ്പതികൾ തമ്മിൽ സംഘർഷമുള്ളതായി ആദ്യം വാർത്തകൾ വരുന്നത്. എന്നാൽ ഈ വാർത്തകൾ കരൺ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാർത്തകൾ വന്നതിന് പിന്നാലെ നിരവധി ഫോൺ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരൺ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും; നോട്ടീസ് അയച്ച് കസ്റ്റംസ്
Next Article
advertisement
'നാട്ടുകാർ ചിരിക്കുകയാണ്, ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം'; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർ‌ത്താവിന്റെ ഫേസ്ബുക്ക് ലൈവ്
'നാട്ടുകാർ ചിരിക്കുകയാണ്, ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം'; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർ‌ത്താവിന്റെ ഫേസ്ബുക്ക്
  • ഐസക് ഭാര്യ ശാലിനിയെ വെട്ടിക്കൊന്ന ശേഷം ഫേസ്ബുക്ക് ലൈവിൽ കൊലപാതക വിവരം പങ്കുവെച്ചു.

  • കുടുംബ പ്രശ്നങ്ങളും ആഡംബര ജീവിതവും കൊലപാതകത്തിന് കാരണമായെന്ന് ഐസക് വീഡിയോയിൽ പറയുന്നു.

  • ശാലിനി ഡിഎംകെയുടെ വനിതാ വിങ്ങ് കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.

View All
advertisement