'പോയി ജയിച്ച് വാ'; ഷാഫി പറമ്പിലിന് കണ്ണീരോടെ യാത്രയയപ്പ് നൽകി പാലക്കാട്ടുകാർ
- Published by:Sarika KP
- news18-malayalam
Last Updated:
തങ്ങളുടെ പ്രിയപ്പെട്ട എംഎൽഎയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞു.
പാലക്കാട്: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പൻ ട്വിസ്റ്റ് കൊണ്ടുവന്നപ്പോൾ പാലക്കാട്ടുക്കാർക്ക് അത് അത്ര പെട്ടെന്ന് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. തങ്ങളുടെ സ്വന്തം എംഎൽഎ വടകരയ്ക്ക് വിട്ടുകൊടുക്കാൻ പാലക്കാട്ടുക്കാരെ സംബന്ധിച്ചടുത്തോളം വിഷമമുള്ള കാര്യം തന്നെയായിരുന്നു. ഇതിനുദ്ദാഹരണമാണ് ഇന്ന് പാലക്കാട്ടുക്കാർ നൽകിയ വൈകാരികയാത്രയയപ്പ്.
കഴിഞ്ഞ ദിവസം രാത്രി ഷാഫി വടകരയിലേക്ക് തിരിക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് ഓഫീസിന് മുന്നിലേക്ക് ആളുകൾ തടിച്ചുകൂടിയത്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവർത്തകർ ഷാഫിയെ യാത്രയാകുന്നതിലെ വിഷയം പങ്കുവെച്ചു. പോയി ജയിച്ച് വാ, ജയിച്ച് വരട്ടെ എന്ന് പറഞ്ഞാണ് ഷാഫിക്ക് പാലക്കാട്ടെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്‌സഭയില്‍ ഉണ്ടാകണം എന്നും ചിലര്‍ ആശംസിച്ചു. ഓള്‍ ദി ബെസ്റ്റ് ആശംസിച്ച് നിരവധി സ്ത്രീകളും ഷാഫിയെ യാത്രയാക്കാന്‍ എത്തിയിരുന്നു. പാലക്കാടുക്കാരുടെ വൈകാരിക യാത്രയപ്പ് കണ്ട് ഷാഫിയുടെ കണ്ണും നിറഞ്ഞു.
advertisement
രാവിലെ 10 മണിക്ക് വടകരയിലേക്ക് തിരിക്കുമെന്ന് ഇന്നലെ രാത്രി ഷാഫി നൽകിയ സന്ദേശം. ഓഫീസിന് മുന്നിലെത്തിയ മാധ്യമപ്പടയാകെ ഞെട്ടി. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്ക് സമാനമായി എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയപ്പെട്ട എംഎൽഎയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ചു. വടകരയിൽ വിജയിച്ചുവരണമെന്ന് അനുഗ്രഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 10, 2024 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോയി ജയിച്ച് വാ'; ഷാഫി പറമ്പിലിന് കണ്ണീരോടെ യാത്രയയപ്പ് നൽകി പാലക്കാട്ടുകാർ