ശനിയാഴ്ച വിരമിക്കാനിരിക്കെ എംപ്ലോയ്മെന്റ് ഓഫീസർ ബസ് ഇടിച്ചു മരിച്ചു

Last Updated:

സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വിരുന്ന് നൽകാനായി വീട്ടിന് മുന്നിലൊരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി

പ്രസന്ന കുമാരി
പ്രസന്ന കുമാരി
പാലക്കാട്: ശനിയാഴ്ച സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർക്ക് മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂർ പനവച്ചപറമ്പിൽ കേശവന്റെ മകൾ പ്രസന്നകുമാരി(56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് ആണ് അപകടം.
സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിൻവശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതും വായിക്കുക: Kerala Weather Update | ഇന്ന് അതിശക്ത മഴ; മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്: 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകർ‍ക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്ന് നൽകാൻ വീട്ടിലൊരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാൻ ഭക്ഷണവും മറ്റും ഏർപ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫീസിലേക്ക് പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
advertisement
ഇതും വായിക്കുക: കുമളിയിൽ തമിഴ് നാട് അതിർത്തിയിൽ നിർത്തിയിട്ട ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു
2019ലാണ് പ്രസന്നകുമാരി എംപ്ലോയ്മെന്റ് ഓഫീസറായി മണ്ണാർക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയിരുന്നു. ദിവസവും മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ ഇറങ്ങി നടന്നാണ് ഓഫീസിലേക്ക് പോകാറുള്ളത്. അവിവാഹിതയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശനിയാഴ്ച വിരമിക്കാനിരിക്കെ എംപ്ലോയ്മെന്റ് ഓഫീസർ ബസ് ഇടിച്ചു മരിച്ചു
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement