Gold Smuggling Case | സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി; രാജിവച്ച് പ്രോസിക്യൂട്ടറുടെ പ്രതിഷേധം

Last Updated:

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പാനലില്‍ ഇല്ലാത്ത ഹൈകോടതി അഭിഭാഷകന്‍ ടി എ. ഉണ്ണികൃഷ്ണനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചുമതലപ്പെടുത്തിയത്.

കൊച്ചി:  സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സമെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെമാറ്റി. മാറ്റത്തില്‍ പ്രതിഷേധിച്ച് അഡ്വ.ഷൈജന്‍ സി ജോര്‍ജ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചു.  സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള പ്രതികളെ ആവശ്യപ്പെട്ട്എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി രണ്ട് തവണ ഹാജരായ അഭിഭാഷകനെയാണ് ഇന്ന് അപേക്ഷ പരിഗണിക്കാനിരിക്കെ മാറ്റിയത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പാനലില്‍ ഇല്ലാത്ത ഹൈകോടതി അഭിഭാഷകന്‍ ടി എ. ഉണ്ണികൃഷ്ണനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചുമതലപ്പെടുത്തിയത്. മാറ്റത്തില്‍ പ്രതിഷേധിച്ച് ഷൈജന്‍ സി. ജോര്‍ജ് രാജിക്കത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ മെയില്‍ അയച്ചു. രാഷ്ട്രീയ നീക്കങ്ങളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് ഷൈജന്‍ സി ജോര്‍ജ് പ്രതികരിച്ചു.
TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്ത‌ത് കോടികൾ[NEWS]മ'ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി'[NEWS]
കേസിന്റെ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കങ്ങളും ചോദിച്ച് ഹൈകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വിളിച്ചിരുന്നു. എന്നാല്‍ വകുപ്പ്തല രഹസ്യവിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് താന്‍ അറിയിച്ചു. അസിസ്റ്റന്റ് സോളിസ്റ്റര്‍ ജനറലിന്റെ നിര്‍ദേശാനുസരണമാണ് വിളിക്കുന്നതെന്നാണ് വിളിച്ച അഭിഭാഷകന്‍ പറഞ്ഞത്. പുതിയതായി നിയമിച്ച ഉണ്ണികൃഷന്‍ ബിജെപി അനുഭാവിയാണ്. എല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ കേസിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളാണ് വ്യക്തമാകുന്നതെന്നും ഷൈജന്‍ സി ജോര്‍ജ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി; രാജിവച്ച് പ്രോസിക്യൂട്ടറുടെ പ്രതിഷേധം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement