അനന്തു കൃഷ്ണനൊപ്പം യുവതി അപ്പാർട്മെന്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു; എന്നിട്ടും അന്വേഷിക്കാത്തതെന്ത് എന്ന് അപ്പാർട്മെന്റ് സെക്രട്ടറി

Last Updated:

യുവതിയുടെ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടും അന്വേഷിക്കുന്നില്ലെന്ന് അപ്പാർട്മെന്റ് സെക്രട്ടറി

(വീഡിയോ ദൃശ്യങ്ങൾ)
(വീഡിയോ ദൃശ്യങ്ങൾ)
പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനൊപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം. യുവതിയുടെ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടും അന്വേഷിക്കുന്നില്ലെന്ന് അപ്പാർട്മെന്റ് സെക്രട്ടറി അഡ്വ. എ.രാജസിംഹൻ ന്യൂസ് 18 നോട് പറഞ്ഞു. പ്രതിക്കൊപ്പം അപ്പാർട്മെന്റിലേക്ക് യുവതി എത്തുന്ന ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെയാണ് മറൈൻ ഡ്രൈവിലെ അശോക അപ്പാർട്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പ്രതിയുടെ ഒപ്പമുണ്ടായിരുന്ന യുവതിയെ കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറുന്നത്. അനന്തു കൃഷ്ണന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആണ് യുവതി എന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ പ്രതി തട്ടിയെടുത്ത പണവും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരവും യുവതിക്കറിയാം. എന്നാൽ യുവതിയെ ചോദ്യം ചെയ്യാനോ പ്രതി ചേർക്കാനോ അന്വേഷണസംഘം തയ്യാറാകുനില്ലെന്ന് അപ്പാർട്മെന്റ് സെക്രട്ടറി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
അനന്തു കൃഷ്ണനെതിരായ കേസ് ഒതുക്കിതീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, പൊലീസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടെന്നും രാജസിംഹൻ. കേസിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
advertisement
എന്നാൽ യുവതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ അന്വേഷണസംഘം തയ്യാറായില്ല. കോടികളുടെ ഇടപാട് നടന്ന വലിയ തട്ടിപ്പാണ് അനന്തു കൃഷ്ണൻ നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി.
Summary: A female acquaintance of half price scooter scam accused Ananthu Krishnan is a new suspect in the case. Authorities of the apartment, where he was staying, handed over visuals related to the woman to the police and they complained that the police refuse to take action despite availability of the video footages. Office bearers of Ashoka Apartments in Kochi handed over video evidence to the investigating team
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനന്തു കൃഷ്ണനൊപ്പം യുവതി അപ്പാർട്മെന്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു; എന്നിട്ടും അന്വേഷിക്കാത്തതെന്ത് എന്ന് അപ്പാർട്മെന്റ് സെക്രട്ടറി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement