ആശ്വാസം! ഡിസംബറിലെ കറണ്ട് ബില്ല് കുറയും
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിട്ടുള്ളത്
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു. സെപ്റ്റംബർ - നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.
പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. ഇതിലാണ് കെഎസ്ഇബി ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.
സർ ചാർജ് പരിധി എടുത്ത് കളഞ്ഞതോടെ സർ ചാർജ് ഉയരുമെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇത് മുൻ നിർത്തി വൈദ്യതി മന്ത്രിയുടെ ഓഫീസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
advertisement
മന്ത്രിയുടെ കുറിപ്പ്
ഇന്ധനസർചാർജ് കുറച്ചു. വൈദ്യുതി ബില്ലിൽ ആശ്വാസം! ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 5 പൈസയായും രണ്ടുമാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 8 പൈസയായും ഇന്ധന സർചാർജ് കുറയും. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.
Summary: The Kerala State Electricity Board (KSEB) has announced a piece of relief for electricity consumers in the state. The KSEB stated that the Fuel Surcharge in the December current bill will be significantly reduced. The surcharge, which was levied up to 10 paise per unit during the September–November period, has been decreased. The KSEB has informed that the fuel surcharge will be reduced to 5 paise per unit for consumers receiving monthly bills, and 8 paise per unit for those receiving bills bi-monthly. The fuel surcharge was previously 10 paise per unit from September to November.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 02, 2025 7:09 AM IST


