കിളിനക്കോട്ടെ കളിയെന്തൊക്കെ ?

Last Updated:
കിളിനക്കോട്, മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ ഈ ചെറിയ ഗ്രാമം. ഇന്നലെ വരെ മലപ്പുറത്തിന് പുറത്തുള്ള അധികം ആളുകൾക്കും അറിയാത്ത ഗ്രാമം. ഗൂഗിളിൽ തപ്പിയാൽ പോലും കണ്ടെത്താൻ പ്രയാസമുള്ള നാട്. പക്ഷേ, ഈ നാടിനെ കുറിച്ചാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച നടക്കുന്നത്. തിരൂരരങ്ങാടിയിലെ ഒരു കോളജിലെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ പങ്കുവച്ച സെൽഫി വിഡിയോയും അതിനുള്ള മറുപടി വീഡിയോയുമാണ് ഈ കൊച്ചു നാടിനെ ചർച്ചകളിൽ സജീവമാക്കുന്നത്. പൊലീസിന് വരെ ഇടപടേണ്ടിവന്ന സംഭവം ഇങ്ങനെ.
തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഏഴ് വിദ്യാര്‍ത്ഥികൾ കിളിനക്കോട് ഒരു സഹപാഠിയുടെ വിവാഹത്തിനെത്തുന്നതിൽ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹ വീടിനു തൊട്ടടുത്തുള്ള പാറക്കെട്ടുകളും പ്രകൃതിഭംഗിയും കണ്ടപ്പോൾ അവർ അവിടെ പോയി സെൽഫിയെടുക്കുന്നു. ഇവിടുള്ള ചിലർ സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികളോട് മോശമായി പെരുമാറിയത്രേ. ഇക്കാര്യം ഒരു സെൽഫി വിഡിയോയിലൂടെ കോളജ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു പെൺകുട്ടികൾ. അന്നാട്ടിൽ നിന്നുണ്ടായ മാനസിക വിഷമവും സംസ്കാര ശൂന്യമായ ഇടപെടലുകളും വിഡിയോയിൽ പറയുന്നുണ്ട്. കൂട്ടൂകാർ മാത്രമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചതെങ്കിലും പിന്നീട് ഇത് ലീക്കായി.
advertisement
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിന്റെ ദിശമാറി. നാടിനെ അപമാനിച്ചുവെന്ന പേരിൽ ഈ പെൺകുട്ടികൾക്കെതിരെ ഒരുവിഭാഗം രംഗത്തെത്തി. കൾച്ചർലെസ് ഫെല്ലോസ് എന്നൊക്കെ നാട്ടുകാരെ വിശേഷിപ്പിക്കുകയും ഈ നാട്ടിലേക്ക് കല്യാണം കഴിപ്പിക്കരുതെന്നു വരെ പറയുകയും ചെയ്യുന്ന വീഡിയോ കണ്ട് ഇവിടത്തെ മൊഞ്ചന്മാർക്ക് സഹിച്ചില്ല. അവരും മറുപടി വീഡിയോ ഇറക്കി. കിളിനക്കോടിലെ മൊഞ്ചൻമാരുടെ മറുപടി എന്ന പേരിൽ ഇതും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സംഭവം ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും വാട്സാപ്പിലും പ്രവഹിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ പെൺകുട്ടികളുടെ സ്വഭാവ ശുദ്ധിയെ വരെ ചോദ്യം ചെയ്യുന്നതരത്തിലേക്കുള്ള കമന്റുകളും പ്രവഹിച്ചു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപമാനിച്ചവർക്കെതിരെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. ഇവരിൽ രണ്ടുപേരുടെ വിവാഹം വരെ മുടങ്ങിയെന്നാണ് വിവരം.
advertisement
പെൺകുട്ടികൾക്ക് ലോഡ്ജ് കിട്ടാത്ത പ്രശ്‌നമാണ്, പീഡിപ്പിച്ചാൽ ഇങ്ങനെയാവില്ല പോവുക, ആണുങ്ങളുടെ കൂടെ ഇരിക്കാനാണോ കോളേജിൽ പഠിപ്പിച്ചത്, ഞങ്ങളുടെ സംസ്‌ക്കാരത്തെ അപമാനിക്കരുത്, കല്യാണത്തിന് വന്നാൽ നക്കിയിട്ടു പോയാൽ മതി എന്നിങ്ങനെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വിവാഹ ചടങ്ങിനിടെ പെൺകുട്ടികളെ അപമാനിച്ചവർക്കെതിരെ വേങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിളിനക്കോട്ടെ കളിയെന്തൊക്കെ ?
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement