'വിപഞ്ചികയെയും മകളെയും കൊന്നതെന്ന് സംശയം'; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭർത്താവിന്റെ ഭാഗം കേൾക്കാതെ വിഷയത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു
എറണാകുളം: കേരളപുരം സ്വദേശി വിപഞ്ചിക മണിയനും മകൾ ഒന്നര വയസ്സുകാരി വൈഭവിയും ഷാര്‍ജയിൽ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു.
വിപഞ്ചികയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് ഹർജി നൽകിയത്. മകളുടെയും കൊച്ചുമകളുടെയും മരണവിവിരം അറിഞ്ഞതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം അറിയിക്കാൻ മാതാവ് ഷൈലജ ഇന്നലെ ഷാർജയിൽ എത്തിയിരുന്നു. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരൻ വിനോദും ഷാർജയിലുണ്ട്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ പറയുന്നുണ്ട്. ഷാർജയിൽ പോസ്റ്റ്‌മോർട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടികാട്ടുന്നുണ്ട്.
advertisement
കൃത്യമായ അന്വേഷണം നടത്താനും തെളിവുകൾ നശിപ്പിക്കാതിരിക്കാനും കോടതി ഇടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ, ഭർത്താവിന്റെ ഭാഗം കേൾക്കാതെ വിഷയത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവ് കുറ്റകൃത്യം ചെയ്തുവെങ്കിലും കുഞ്ഞിന്റെ മൃതദേഹത്തില്‍ അവകാശമില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. മൃതദേഹങ്ങള്‍ എന്തിനാണ് നാട്ടിലെത്തിക്കുന്നത് എന്നും കോടതിയുടെ ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
July 16, 2025 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിപഞ്ചികയെയും മകളെയും കൊന്നതെന്ന് സംശയം'; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ