• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു

ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു

മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും.

  • Share this:

    തിരുവനന്തപുരം: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കർഷക സംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേൽ സന്ദർശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാൽ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

    ഇസ്രയേൽ ഇന്റലിജൻസ് ബിജുവിനായിൽ തെരച്ചിൽ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെർസ്‌ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായത്.

    Also Read-ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ബിജു മുങ്ങിയത് ആസൂത്രിതമായി; അയച്ചത് നല്ല ഉദ്ദേശത്തോടെ : കൃഷി മന്ത്രി പി പ്രസാദ്

    സുരക്ഷിതനാണെന്നും അന്വേഷനിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. വിമാന‍ടിക്കറ്റിനുള്ള പണം ബിജു നൽകിയിരുന്നുവെങ്കിലും വിസ സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ള‍താണ്.

    Also Read-കൃഷിരീതി പഠിക്കാൻ പോയി ഇസ്രയേലിൽ കാണാതായ കർഷകൻ സുരക്ഷിതൻ; അന്വേഷിക്കേണ്ട എന്ന് കുടുംബത്തോട്

    ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്.

    Published by:Jayesh Krishnan
    First published: