advertisement

'മൂന്ന് ദിവസത്തിനകം ശമ്പളവിതരണം പൂർത്തിയാക്കും; പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി': മന്ത്രി കെ.എൻ. ബാലഗോപാൽ

Last Updated:

പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ട്. ഇന്നു മുതൽ ശമ്പളം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കെത്തുമെന്നും മന്ത്രി

കെ.എന്‍ ബാലഗോപാല്‍
കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്ര സർക്കാർ വലിയ വെട്ടിക്കുറയ്ക്കൽ നടത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിൽനിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ട്. പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ട്. ഇന്നു മുതൽ ശമ്പളം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് തരാനുള്ള പണം മുഴുവൻ തടഞ്ഞ് വെച്ചിട്ട് ബിജെപി ന്യായം പറയുകയാണ്. 13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. കോടതിയിൽ പോയതിന്റെ പേരിൽ പണം തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇതിൽ എന്താണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നയമെന്ന് മന്ത്രി ചോദിച്ചു.
ജീവനക്കാരുടെ നിരാഹാര സമരത്തിന് എതിരെയും ധനമന്ത്രി പ്രതികരിച്ചു. രാജ്ഭവന് മുന്നിലാണ് അവർ സമരം നടത്തേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിന്റെ അവകാശം തടയാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂന്ന് ദിവസത്തിനകം ശമ്പളവിതരണം പൂർത്തിയാക്കും; പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി': മന്ത്രി കെ.എൻ. ബാലഗോപാൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement