'പരാതി പിൻവലിച്ചു'; കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പാലക്കാട്ടെ ഒരു കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
പത്തനംതിട്ട: ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന്‍ എന്നയാൾ പരാതി പിന്‍വലിക്കാൻ അപേക്ഷ നൽകിയതോടെയാണ് ഒത്തുതീർപ്പിന് വഴിതെളിയുന്നത്.
പാലക്കാട്ടെ ഒരു കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പരാതിക്കാരൻ. ഇയാളുടെ പരാതിയിൽ കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നൽകിയ തുകയിൽ നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചെന്നും ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയെന്നുമാണ് പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന തുടങ്ങാൻ കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും 28.75 ലക്ഷം രൂപ തിരിച്ചുനല്‍കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
advertisement
Also Read ബിസിനസ് പദ്ധതിക്കായി 30.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി; കുമ്മനം രാജശേഖരൻ നാലാം പ്രതിയായി കേസ്
കേസിൽ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കണ്ടെന്നും ഹരികൃഷ്ണൻ പരാതിയിൽ ആരോപിച്ചിരുന്നു.
advertisement
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു സാമ്പത്തിക ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും കേസെടുക്കുന്നതിന് മുമ്പ് തന്റെ വിശദീകരണം തേടിയിട്ടില്ലെന്നും കുമ്മനം രാഝശേഖരൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2020 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരാതി പിൻവലിച്ചു'; കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്