രണ്ട് മാസത്തിനിടെ ഭീഷണി, പീഡനം, ഗർഭച്ഛിദ്രം; മാങ്കൂട്ടത്തിലിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾ

Last Updated:

രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്

രാഹുല്‍ മാങ്കൂട്ടത്തിൽ
രാഹുല്‍ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkoottathil) ഗുരുതര പരാമർശങ്ങൾ അടങ്ങിയ എഫ്ഐആറിന്റെ പകർപ്പ് ന്യൂസ്‌ 18ന് ലഭിച്ചു. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു. രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്. 2025 മാർച്ച് 17ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തി. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചു. മെയ് അവസാന വാരം പാലക്കാട് ഉള്ള എംഎൽഎയുടെ ഫ്ലാറ്റിൽ ഇത് തുടർന്നു. മെയ് 30ന് ഗർഭചിദ്രത്തിനു വേണ്ട ഗുളികകൾ തിരുവനന്തപുരത്തെ കൈമനത്ത് വെച്ച് കൈമാറി. എംഎൽഎയുമായുള്ള ബന്ധം പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹിക്കുകയും സഹായിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പരാമർശം.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആവർത്തിച്ചുള്ള ലൈംഗിക ചൂഷണം, വ്യാജ വിവാഹ വാഗ്ദാനം നൽകി ഗർഭം അലസിപ്പിക്കൽ, വാക്കാലുള്ള അധിക്ഷേപം, വധഭീഷണി, ഐടി നിയമത്തിലെ വിവിധ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ വലിയമല പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഉന്നതതല അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്റെ അധികാരപരിധിയിൽ വന്നു.
advertisement
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരം യുവതിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ഹർജി ഫയൽ ചെയ്യും.
ബലാത്സംഗം, വഞ്ചനാപരമായ മാർഗങ്ങളിലൂടെ ലൈംഗികബന്ധത്തിന് സമ്മതം നേടൽ, വിവാഹവാഗ്ദാനം നൽകി ഒരു സ്ത്രീയെ ഗർഭിണിയാകാൻ നിർബന്ധിക്കൽ, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ എന്നിവയാണ് ശ്രീ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
കുറിപ്പടിയില്ലാതെ ഗർഭം അലസിപ്പിക്കാനുള്ള മരുന്നുകൾ വാങ്ങിയത്, യുവതിക്ക് ഗുളികകൾ എത്തിക്കാൻ ഒരു പരിചയക്കാരനെ നിയോഗിച്ചത്, യുവതി മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ വീഡിയോ കോളിൽ കണ്ടുകൊണ്ടിരിക്കെ മരുന്ന് കഴിക്കാൻ നിർബന്ധിച്ചത് എന്നീ കുറ്റങ്ങളും മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുണ്ട്.
advertisement
പത്തനംതിട്ടയിലെ ബിസിനസുകാരനായ മാങ്കൂട്ടത്തിലിന്റെ പരിചയക്കാരനെ കേസിലെ രണ്ടാം പ്രതിയായി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
Summary: News 18 has received a copy of the FIR containing serious allegations against Rahul Mamkoottathil. The woman had lodged a complaint with the Chief Minister in person the other day. The rape and abortion took place within two months. On March 17, 2025, the woman was threatened and nude footage was taken. On April 22, she was raped at her flat in Thrikannapuram. This continued at the MLA's flat in Palakkad in the last week of May. On May 30, the abortion pills were handed over at Kaimanam in Thiruvananthapuram
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് മാസത്തിനിടെ ഭീഷണി, പീഡനം, ഗർഭച്ഛിദ്രം; മാങ്കൂട്ടത്തിലിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾ
Next Article
advertisement
യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ പി വി അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ
യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ പി വി അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ
  • മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ പി വി അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ.

  • മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ വി ടെല്ലസാണ് വിധി പറഞ്ഞത്, ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.

  • പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു.

View All
advertisement