advertisement

കാട്ടാക്കട പോക്സോ കോടതി തീപിടിത്തം; അട്ടിമറി തന്നെയെന്ന് സംശയം

Last Updated:

സംഭവസ്ഥലത്തു നിന്നും വെടിമരുന്ന് പോലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്

News18
News18
തിരുവനന്തപുരം: കാട്ടാക്കട പോക്സോ കോടതി തീപിടിത്തം അട്ടിമറിതന്നെയെന്ന് സംശയം. പരിശോധനയിൽ കരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും പരിശോധന റിപ്പോർ‌ട്ടുകൾ ഉടൻ തന്നെ പുറത്തുവരും.
സംഭവസ്ഥലത്തു നിന്നും വെടിമരുന്ന് പോലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഫോറൻസിക് പരിശോധനാ ഫലവും നിർണായകമാണ്.
ഇന്നലെ രാത്രിയായിരുന്നു കാട്ടാക്കട പോക്സോ കോടതിയിൽ തീപിടിത്തമുണ്ടായത്.
കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപിടിത്ത വിവരമറിഞ്ഞ് ജഡ്‌ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടാക്കട പോക്സോ കോടതി തീപിടിത്തം; അട്ടിമറി തന്നെയെന്ന് സംശയം
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement