advertisement

നവരാത്രി നൃത്തപരിപാടിക്കിടെ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ ഹാളിൽ തീപിടിത്തം

Last Updated:

പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടിയതിനാൽ ആളപായം ഉണ്ടായില്ല

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ ഹാളിൽ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് ക്ഷേത്രത്തോടു ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയാണു സംഭവം. പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടിയതിനാൽ ആളപായം ഉണ്ടായില്ല.
ഹാളിലെ കേന്ദ്രീകൃത എയർ കണ്ടിഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്ത് അരമണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹാളിന്റെ താഴത്തെ നിലയിൽ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നു.
പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി രണ്ട് നൃത്തങ്ങൾക്കു പിന്നാലെയാണു ഹാളിന്റെ മുകൾനിലയിൽ നിന്നു പുക ഉയരുന്നതു കണ്ടത്. പൂരത്തിന്റെ സമയത്തു പൂരക്കഞ്ഞി വിളമ്പാൻ എത്തിച്ച പാളപ്പാത്രങ്ങളിൽ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്കു തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി.
advertisement
നർത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു. ഉടൻ തന്നെ ആളുകളെ പൂർണമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൊലീസിനു പരാതി നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവരാത്രി നൃത്തപരിപാടിക്കിടെ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ ഹാളിൽ തീപിടിത്തം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement