Fire Accident| ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു; തീയണച്ചത് എട്ടു യൂണിറ്റ് ഫയർ ഫോഴ്സ്

Last Updated:

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

ആലപ്പുഴ: ചേർത്തല (Cherthala) പള്ളിപ്പുറത്ത് (Pallippuram) പ്ലൈവുഡ് ഫാക്ടറിയിൽ (Plywood Factory) വൻ തീപിടിത്തം ( Fire). പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുള്ള ഫേസ് പാനൽ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലർച്ചെ തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി ഏതാണ്ട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും എട്ട് യൂണിറ്റ് ഫയർഫോഴസ് എത്തി കഠിന പരിശ്രമം നടത്തിയാണ് മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. കമ്പനിയുടെ ഗോഡൗൺ അടക്കം ഇവിടെ പ്രവർത്തിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
advertisement
നൂറിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇതിനോട് ചേർന്നു തന്നെയാണ് തൊഴിലാളികൾ താമസിക്കുന്നത്. ഇവിടേക്ക് തീ പടരാത്തത് രക്ഷയായി. പുലർച്ചെ ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇതേ തുടർന്ന് ഉണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാവ്യാ മാധവന്റെ കൊച്ചി ഇടപ്പള്ളിയിലെ ബുട്ടിക്കിൽ തീപിടിത്തം
നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ  തീപിടിത്തം. കൊച്ചി ഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യാ  ബുട്ടിക്കിലാണ് തീ പിടിത്തം ഉണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തുണികളും തയ്യൽ മെഷീനും കത്തി നശിച്ചു. ഫയർഫോഴ് എത്തി തീ പിടിത്തം നിയന്ത്രണവിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്ന് പ്രാഥമിക നിഗമനം.
advertisement
മണിമലയാറ്റില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
കുട്ടനാട് പുളിങ്കുന്നില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. രാമങ്കരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേന്നാട്ടുശേരി ജോജിയുടെയും ജോമോളുടെയും മൂത്ത മകന്‍ ജോയല്‍ (17) ആണു മരിച്ചത്. പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
ഉച്ചയ്ക്കു 2 മണിയോടെയായിരുന്നു പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള കടവില്‍ അപകടം നടന്നത്. ക്ലാസ് നേരത്തേ വിട്ടതിനാല്‍ 2 കൂട്ടുകാര്‍ക്കൊപ്പം ജോയല്‍ കുരിശുപള്ളി ജെട്ടിക്കു സമീപത്തുള്ള കടവിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മുങ്ങിത്താണ ജോയലിനെ കരയ്ക്കുകയറ്റാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
advertisement
തുടര്‍ന്ന് പുളിങ്കുന്ന് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ജോയലിനു നീന്തല്‍ വശമില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്കു പോകുവാന്‍ ജങ്കാര്‍ കടവിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ജങ്കാര്‍ മറുകരയിലായതിനാല്‍ മൂന്നുപേരും കുളിക്കാനായി കടവിലേക്കു പോവുകയായിരുന്നു. യൂണിഫോം കരയില്‍ അഴിച്ചു വച്ചശേഷമാണു ആറ്റിലിറങ്ങിയതെന്നു പോലീസ് പറഞ്ഞു. തോമസ് കെ. തോമസ് എംഎല്‍എ, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Fire Accident| ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു; തീയണച്ചത് എട്ടു യൂണിറ്റ് ഫയർ ഫോഴ്സ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement