സിഗരറ്റ് കുറ്റിയില്‍ നിന്നു ലോഡ്ജ് മുറിയില്‍ തീപിടിത്തം; നാലാം നിലയില്‍നിന്ന് ചാടിയ യുവാവ് പൈപ്പില്‍ പിടിച്ചുനിന്നത് 20 മിനിറ്റ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സിഗരറ്റ് കുറ്റിയില്‍ നിന്നു കിടക്കവിരിയിലേക്കും തുടര്‍ന്ന് കിടക്കയിലേക്കും തീപിടിക്കുകയായിരുന്നു.
കോട്ടയം: ലോഡ്ജ് മുറിയില്‍ സിഗരറ്റ് കുറ്റിയില്‍ നിന്ന് തീപിടിത്തം. നാഗമ്പടം പനയക്കഴപ്പിലെ ലോഡ്ജിലെ നാലാം നിലയിലെ മുറിയിലായിരുന്നു തീപിടിത്തം ഉണ്ടായത്. മുറിയിലുണ്ടായിരുന്ന കുമളി വടശേരി സ്വദേശി ബിജു അത്ഭുതകരമായി രക്ഷപ്പെട്ടു. സിഗരറ്റ് കുറ്റിയില്‍ നിന്നു കിടക്കവിരിയിലേക്കും തുടര്‍ന്ന് കിടക്കയിലേക്കും തീപിടിക്കുകയായിരുന്നു.
ഉറക്കമായതിനാല്‍ ബിജു അറിഞ്ഞിരുന്നില്ല. മുറിയില്‍ പുക നിറഞ്ഞതോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പുക ഉയര്‍ന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെ ശുചിമുറിയിലേക്ക് മാറി. എന്നാല്‍ അവിടെയും പുക നിറയാന്‍ തുടങ്ങി.
പിന്നാലെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ പുറത്തേക്കു കടക്കുകയായിരുന്നു. ചെരിഞ്ഞ ഷെയ്ഡായതിനാല്‍ നില്‍ക്കാന്‍ കഴിയാതെ അടുത്തുള്ള പൈപ്പില്‍ ചവിട്ടിപ്പിടിച്ചാണ് ബിജു നിന്നത്.പൈപ്പ് പൊട്ടി കുത്തനെ വെള്ളം ഒഴുകി. തുടര്‍ന്ന് നാട്ടുകാര്‍ ഉണര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു.
advertisement
20 മിനിറ്റോളമാണ് ബിജു പൈപ്പില്‍ പിടിച്ചുനിന്നത്. അഗ്‌നിരക്ഷാ സേന ബിജുവിന്റെ അരയില്‍ കയറിട്ട് ജനാലയോടു ചേര്‍ത്തു നിര്‍ത്തി. മുറിയിലെ തീ പൂര്‍ണമായി അണച്ചു. തൊട്ടടുത്ത മുറിയിലെ ജനല്‍ക്കമ്പികള്‍ അറുത്തു മാറ്റി അതിലൂടെ ഉയര്‍ത്തി ബിജുവിനെ റൂമിനുള്ളില്‍ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2022 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഗരറ്റ് കുറ്റിയില്‍ നിന്നു ലോഡ്ജ് മുറിയില്‍ തീപിടിത്തം; നാലാം നിലയില്‍നിന്ന് ചാടിയ യുവാവ് പൈപ്പില്‍ പിടിച്ചുനിന്നത് 20 മിനിറ്റ്