ഭാരത് ബന്ദ് കേരളത്തിൽ ഇല്ല; ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ
- Published by:Naseeba TC
- news18-malayalam
Last Updated:
5 ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ദേശീയ കർഷക ബന്ദ് ഉണ്ടാകില്ല. കർഷക സമരങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച് 8നു നടത്തുന്ന ഭാരത് ബന്ദിൽ സംസ്ഥാനത്ത് ഹർത്താൽ നടത്തില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചിരുന്നു.
കർഷക സംഘടനകൾ നടത്തുന്ന ഭാരത് ബന്ദിനു തൊഴിലാളി യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളത്തിലെ പല ജില്ലകളിലും പോളിങ് നടക്കുന്നതിനാൽ പണിമുടക്ക് നടത്തേണ്ടെന്നാണ് തീരുമാനം. ബന്ദ് കാരണം തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ മാറ്റില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിരുന്നു.
കർഷക സമരത്തോടു പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വോട്ടെടുപ്പിൽ സജീവമാകുമെന്ന് യു.ഡി.എഫും അറിയിച്ചു. കോൺഗ്രസും, ഇടത് പാർട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
advertisement
5 ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണു തിരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിങ്. 5 ജില്ലകളിലായി 88.26 ലക്ഷം വോട്ടർമാരുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ പതിവ് രീതികളിൽ നിന്ന് മാറിയാണ് പോളിങ് ആരംഭിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലെത്തി.
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ചൊവ്വാഴ്ച പോളിങ് ബൂത്തില്‍ നേരിട്ടെത്തി പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ. ചൊവ്വാഴ്ച വൈകീട്ട് ആറിനുമുന്‍പ് പോളിങ് ബൂത്തിലെത്തണം. മറ്റു വോട്ടര്‍ വോട്ടുചെയ്തശേഷമേ കോവിഡ് ബാധിതരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 08, 2020 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാരത് ബന്ദ് കേരളത്തിൽ ഇല്ല; ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ







