തൃശൂർ: മന്ത്രി എ.സി. മൊയ്തീൻ വോട്ടുചെയ്ത പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത് രാവിലെ ഏഴിന് ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽ. രാവിലെ 7:11:12 എഎം എന്നാണ് യന്ത്രത്തിലെ വോട്ടിംഗ് സ്റ്റാർട്ട് ടൈമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ടെണ്ണൽ വേളയിൽ യന്ത്രം പരിശോധിച്ചപ്പോൾ വ്യക്തമായതായി ജില്ലാ കളക്ടർ അറിയിച്ചു.
മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എംഎന്‍ഡി സ്‌കൂളിലെ ഒന്നാം ബൂത്തിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രമാണ് വിവാദമുണ്ടായ സാഹചര്യത്തിൽ പ്രത്യേകം പരിശോധിച്ചത്.
വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ പി എം അക്ബര്‍ ഇക്കാര്യം കളക്ടറെ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട് ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മന്ത്രി വോട്ടെടുപ്പ് തുടങ്ങും മുന്നേ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള സമയത്തുതന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും കളക്ടർ വ്യക്തമാക്കി.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് വിതരണം ചെയ്ത തപാല്‍, സ്പെഷ്യല്‍ തപാല്‍ ബാലറ്റുകളില്‍ 91.66 ശതമാനവും വോട്ടു രേഖപ്പെടുത്തി തിരികെ ലഭിച്ചതായും ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 23247 ബാലറ്റുകള്‍ ത്രിതല പഞ്ചായത്തുകളിലേക്ക് അനുവദിച്ചതില്‍ 21309 ബാലറ്റുകള്‍ തിരികെ ലഭിച്ചു. വിതരണം ചെയ്ത തപാല്‍ ബാലറ്റുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയെന്നും ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടുകളും ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയിൽ ഏറ്റവും മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.